ADVERTISEMENT

കൊൽക്കത്ത∙ രാജ്യത്തിന്റെ ഭരണഘടന ഒരു ദുരന്തത്തിൽനിന്നു രക്ഷിക്കാൻ രാഷ്ട്രപതി ദ്രൗപദി മുർമുവിനോട് അഭ്യർഥിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബംഗാൾ സന്ദർശനത്തിനെത്തിയ ദ്രൗപദി മുർമുവിനെ സ്വീകരിക്കാൻ ചേർന്ന യോഗത്തിലാണ് മമതയുടെ പരാമർശം. ‘ഗോൾഡൻ ലേഡി’ എന്ന് അഭിസംബോധന ചെയ്താണ് മമത രാഷ്ട്രപതിയെ സ്വീകരിച്ചത്. 

‘‘മാഡം പ്രസിഡന്റ്, ഈ രാജ്യത്തിന്റെ ഭരണഘടനാ തലപ്പത്ത് നിങ്ങളാണ്. ഈ രാജ്യത്തിന്റെ ഭരണഘടനയെയും രാജ്യത്തെ പാവപ്പെട്ട ജനങ്ങളുടെ മൗലിക അവകാശങ്ങളെയും സംരക്ഷിക്കണമെന്നു നിങ്ങളോടു ഞാൻ അഭ്യർഥിക്കുകയാണ്. ഭരണഘടനെ ഒരു ദുരന്തത്തിൽനിന്ന് രക്ഷിക്കണമെന്ന് അപേക്ഷിക്കുന്നു’’– മമത ബാനർജി പറഞ്ഞു. 

കാലങ്ങളായി പല വിഭാഗങ്ങളിൽപ്പെട്ട ആളുകൾ ഒരുമയോടെ കഴിയുന്ന പാരമ്പര്യമാണ് രാജ്യത്തിന്റേതെന്നും മമത പ്രസംഗത്തിൽ പരാമർശിച്ചു. തനിക്കു ലഭിച്ച സ്വീകരണത്തിൽ ബംഗാളിലെ ജനങ്ങൾക്ക് രാഷ്ട്രപതി നന്ദി അറിയിച്ചു. രണ്ടു ദിവസത്തെ സന്ദർശനത്തിനാണ് രാഷ്ട്രപതി ബംഗാളിൽ എത്തിയത്. 

English Summary: Mamata Banerjee urges President Murmu to protect Constitution

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com