നാഷ്‌വില്ലെ∙ യുഎസിലെ ടെനിസിയില്‍ നാഷ്‌വില്ലെയിലെ സ്വകാര്യ സ്കൂളിൽ വെടിവയ്പ്. ദി കവനന്റ് സ്കൂളിലാണ് വെടിവയ്പുണ്ടായത്. മൂന്നു കുട്ടികളും മൂന്നു മുതിർന്നവരും അക്രമിയും മരിച്ചു. 28 വയസ്സുള്ള യുവതിയാണ് ആക്രമണം നടത്തിയതെന്നു പൊലീസ് അറിയിച്ചു. പൊലീസും അക്രമിയും ഏറ്റുമുട്ടിയിരുന്നു. പ്രീ സ്കൂൾ മുതൽ സിക്സ്ത് ഗ്രേഡ് വരെയുള്ള 200 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.
English Summary: "Multiple Casualties" In US School Shooting, Attacker Killed By Cops