ADVERTISEMENT

ന്യൂയോർക്ക് ∙ രാവിലെ ന്യായാധിപനായും രാത്രിയിൽ ഓൺലൈനിൽ പോൺതാരമായും ഇരട്ടവേഷമിട്ട ജഡ്ജിക്കു യുഎസിൽ ജോലി തെറിച്ചു. ന്യൂയോർക്ക് സിറ്റിയിലെ ജഡ്ജി ഗ്രിഗറി എ.ലോക്കിനാണു (33) തൊഴിൽ നഷ്ടപ്പെട്ടത്. ഒൺലിഫാൻസ് എന്ന സൈറ്റിലെ സജീവ സാന്നിധ്യം ഗ്രിഗറിക്കു വിനയാവുകയായിരുന്നു. 

പ്രതിമാസം ആയിരം രൂപയോളം (12 ഡോളർ) ഈടാക്കുന്ന അക്കൗണ്ടാണു ഗ്രിഗറിക്ക് ഒൺലിഫാൻസിൽ ഉണ്ടായിരുന്നത്. തന്റെ നൂറിലേറെ നഗ്ന ചിത്രങ്ങളും വിഡിയോകളും ഉപയോക്താക്കൾക്കായി ഗ്രിഗറി പോസ്റ്റ് ചെയ്തിരുന്നു. ഒൺലിഫാൻസ് കൂടാതെ ജസ്റ്റ്ഫോർ.ഫാൻസ് എന്ന പോൺ സൈറ്റിലും ഇയാൾക്ക് അക്കൗണ്ട് ഉണ്ടായിരുന്നെന്നാണു റിപ്പോർട്ട്. ഇതിൽ 750 രൂപയോളമാണ് (9.99 ഡോളർ) ഈടാക്കിയിരുന്നത്. അശ്ലീല ചിത്രങ്ങളും വിഡിയോകളും നിരന്തരം പോസ്റ്റ് ചെയ്യുന്നതായിരുന്നു രണ്ട് അക്കൗണ്ടുകളും.

ട്വിറ്റർ, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലും അക്കൗണ്ടുള്ള ഗ്രിഗറി, ‘ഞാൻ ജഡ്ജിയാണ്’ എന്നും വ്യക്തമാക്കിയിരുന്നു. ‘രാവിലെ വൈറ്റ് കോളർ പ്രഫഷണൽ. രാത്രി അൺപ്രഫഷണൽ. പക്വതയില്ലാത്ത, പരുക്കനായ, വൃത്തികെട്ടയാൾ’ എന്നാണ് ഒൺലിഫാൻസിന്റെ ബയോയിൽ ഗ്രിഗറിയുടെ വിശേഷണം. ഒട്ടും പ്രഫഷനലല്ലാത്ത പെരുമാറ്റമാണെന്ന് ആരോപിച്ചാണു ഗ്രിഗറിക്കെതിരെ നടപടിയെടുത്തത്. ജ‍ഡ്ജിയുടെ ജോലിക്കിടയിൽ നല്ല രീതിയിലല്ല ഇയാൾ ഇടപെട്ടിരുന്നതെന്നും പരാതിയുണ്ട്. 

English Summary: US Judge Gregory A. Locke Became Online Porn Star After Work Hours, Fired

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com