ADVERTISEMENT

ന്യൂഡൽഹി∙ അഞ്ചു നില ഫ്ലാറ്റിന്റെ ലിഫ്റ്റിൽ കുടുങ്ങിയ ഒൻപതു വയസ്സുകാരൻ മരിച്ചു. വെസ്റ്റ് ഡൽഹിയിലെ വികാസ്പുരിയിൽ മാർച്ച് 24നാണ് സംഭവം. മുകളിലത്തെ നിലയിലേക്കു പോകാനുള്ള ബട്ടൺ ഞെക്കിയപ്പോൾ ലിഫ്റ്റിന്റെ വാതിലുകൾക്കിടയിൽ കുടുങ്ങുകയായിരുന്നെന്ന് ബന്ധുക്കൾ‌ പറഞ്ഞതായി പൊലീസ് അറിയിച്ചു. വാതിലിനിടയിൽപ്പെട്ട് ഞെരിഞ്ഞ് നെഞ്ചിൽ ആഴത്തിൽ മുറവേറ്റതിനാൽ ആശുപത്രിയിൽ എത്തിയപ്പോഴേക്കും കുട്ടി മരിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 

ഫ്ലാറ്റിലെ അലക്കു ജോലിക്കാരിയുടെ മകനാണ് മരിച്ച കുട്ടി. അലക്കാനുള്ള വസ്ത്രങ്ങൾ ശേഖരിക്കാൻ ഫ്ലാറ്റിലേക്ക് എത്തിയതാണ് അമ്മ രേഖ. മകൻ അനുഗമിച്ചത് അറിഞ്ഞില്ലെന്നാണ് അവർ പൊലീസിനോടു പറഞ്ഞത്. ലിഫ്റ്റ് ഉപയോഗിച്ചില്ലെന്നും സ്റ്റെയർകേയ്സ് കയറിപ്പോയാണ് വസ്ത്രങ്ങൾ ശേഖരിച്ചതെന്നും രേഖ പറഞ്ഞു. ഇതിനിടെയാണ് മകൻ ഫ്ലാറ്റിലേക്ക് എത്തിയതും ലിഫ്റ്റിനുള്ളിൽ കുടുങ്ങിയതുമെന്നാണ് പൊലീസിന്റെ നിഗമനം. 

വസ്ത്രങ്ങള്‍ ശേഖരിക്കാന്‍ ഫ്‌ളാറ്റിലേക്കു പോയ ഭാര്യ തിരിച്ചുവന്ന് മകനെ അന്വേഷിച്ചപ്പോഴാണ് അവനെ കാണാനില്ലെന്ന വിവരം അറിഞ്ഞതെന്നു മരിച്ച കുട്ടിയുടെ പിതാവ് പറഞ്ഞു. അപ്പോഴാണ് കുട്ടി ഫ്ലാറ്റിലേക്ക് പോയെന്ന് അവർക്ക് മനസ്സിലായത്. ഉടൻ തന്നെ ഫ്ലാറ്റിലെത്തി അവനായി തിരച്ചിൽ നടത്തി. തുടർന്നാണ് കുട്ടി ലിഫ്റ്റിൽ കുടുങ്ങിയതായി അറിഞ്ഞതെന്നും പിതാവ് പറഞ്ഞു. 

English Summary: Delhi: Minor boy dies after getting stuck in lift in Vikaspuri area

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com