ADVERTISEMENT

അമൃത്സർ ∙ ഖലിസ്ഥാൻ അനുകൂലിയും ‘വാരിസ് പഞ്ചാബ് ദേ’ നേതാവുമായ അമൃത്പാൽ സിങ് കീഴടങ്ങിയേക്കുമെന്ന സൂചനകള്‍ ശക്തം. അമൃത്പാലും അനുയായി പപല്‍പ്രീതും പഞ്ചാബിലെ ഹോഷിയാര്‍പുരില്‍ മടങ്ങിയെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊലീസ് സ്ഥലത്ത് വ്യാപക തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. പഞ്ചാബിലെ ജയിലില്‍ പാര്‍പ്പിക്കണം, അറസ്റ്റല്ല, കീഴടങ്ങല്‍ എന്ന് രേഖപ്പെടുത്തണം, ദേശീയ സുരക്ഷാ നിയമം ചുമത്തിയത് ഒഴിവാക്കണം എന്നിവയാണ് അമൃത്പാലിന്റെ ഉപാധികളെന്നാണ് സൂചന.

അമൃത്‌പാൽ കീഴടങ്ങിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തിന് സമീപം പൊലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. അതേസമയം, അമൃത്പാലിനും പപൽപ്രീതിനും ഡല്‍ഹി ലക്ഷ്മി നഗറില്‍ താമസ സൗകര്യമൊരുക്കിക്കൊടുത്ത ഡല്‍ഹി സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയെ പഞ്ചാബ് പൊലീസ് ചോദ്യംചെയ്യുകയാണ്. നേപ്പാളിലേക്കു രക്ഷപ്പെടുന്നതിന് മുന്‍പാണ് അമൃത്പാൽ ലക്ഷ്മി നഗറിലെ ഫ്ലാറ്റില്‍ താമസിച്ചത്.

ഡൽഹിയിലെ തെരുവിലൂടെ മാസ്ക് ധരിച്ചു നടക്കുന്ന അമൃത്പാലിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിരുന്നു. മാർച്ച് 21ലെ ഈ ദൃശ്യത്തിൽ അമൃത്പാലിനു തലപ്പാവില്ല. സൺഗ്ലാസ് വച്ചിട്ടുണ്ട്. ഇയാൾക്കും അനുയായികൾക്കുമെതിരെ പഞ്ചാബ് സർക്കാർ അറസ്റ്റ് നടപടി തുടങ്ങിയതിന്റെ മൂന്നാം ദിവസമായിരുന്നു ഈ സംഭവം.

അമൃത്പാലിനെ ഇതുവരെയും അറസ്റ്റ് ചെയ്യാനായിട്ടില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ടെന്നും പഞ്ചാബ് പൊലീസ് പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതിയെ അറിയിച്ചു.

English Summary: Amritpal Singh May Be Back In Punjab To Surrender: Police Sources

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com