കേരളത്തിൽ ഏപ്രിൽ 1 മുതൽ ഇന്ധനവില വർധന; പെട്രോളിനും ഡീസലിനും 2 രൂപ കൂടും

INDIA-ECONOMY-PETROL
(Photo by Sajjad HUSSAIN / AFP)
SHARE

തിരുവനന്തപുരം∙ സംസ്ഥാന ബജറ്റിലെ പ്രഖ്യാപനം അനുസരിച്ച് ഏപ്രിൽ ഒന്നു മുതൽ കേരളത്തിൽ പെട്രോളിനും ഡീസലിനും 2 രൂപ വീതം കൂടും. സാമൂഹ്യസുരക്ഷാ ഫണ്ടിലേക്കുള്ള വിഹിതമായാണ് ഇന്ധന സെസ് പിരിക്കുന്നത്. ഒരു ലീറ്റർ പെട്രോളിന് 105.59 രൂപയും ഡീസലിന് 94.53 രൂപയുമാണ് കൊച്ചിയിൽ ബുധനാഴ്ചത്തെ വില. ഇത് ശനിയാഴ്ച 107.5 രൂപയും 96.53 രൂപയുമാകും. അടിസ്ഥാനവില ലീറ്ററിനു 57.46 രൂപയുള്ള പെട്രോളും 58.27 രൂപയുള്ള ഡീസലും ഉയർന്ന വിലയിലേക്കെത്തുന്നത് വിവിധ നികുതികൾ കാരണമാണ്.

ഒരു ലീറ്റർ ഇന്ധനം നിറയ്ക്കുമ്പോൾ കിഫ്ബിയിലേക്ക് ഒരു രൂപ നിലവിൽ ഈടാക്കുന്നുണ്ട്. ഇതിനു പുറമേ സെസുമുണ്ട്. ഒരു ലീറ്ററിന് 25 പൈസയാണ് സെസായി ഈടാക്കുന്നത്. ഇതിനു പുറമേയാണ് 2 രൂപ സാമൂഹ്യ സെസ് ഏർപ്പെടുത്തുന്നത്. ഒരു വർഷം 750 കോടി രൂപയാണ് സർക്കാർ ഇന്ധന സെസിലൂടെ പ്രതീക്ഷിക്കുന്നത്. 1000 കോടി രൂപ ലഭിക്കുമെന്നാണ് ജിഎസ്ടി വകുപ്പ് പറയുന്നത്.

∙ പെട്രോൾ വില (കൊച്ചിയിലെ വില, 1000 ലീറ്ററിന്റെ വില അടിസ്ഥാനമാക്കി)

അടിസ്ഥാനവില– 57,467.54
എക്സൈസ് ഡ്യൂട്ടി–19,900
ഗതാഗത ചെലവ്–148
ടാക്സബിൾ വാല്യു–77,515.54
സ്റ്റേറ്റ് ടാക്സ്–23,316.67
എഎസ്ടി–1000 (കിഫ്ബിയിലേക്ക്)
സെസ്–243.17
കമ്മിഷനു മുൻപുള്ള തുക– 1,02,075.38
കമ്മിഷൻ–3514.63
റീട്ടൈയിൽ വില–1,05,590.01
ഒരു ലീറ്ററിന്–105.59

∙ ഡീസൽവില (കൊച്ചിയിലെ വില)

അടിസ്ഥാനവില–58272.66
എക്സൈസ് ഡ്യൂട്ടി–15800
ഗതാഗത ചെലവ്–148
ടാക്സബിൾ വാല്യു–74220.66
സ്റ്റേറ്റ് ടാക്സ്–16892.62
എഎസ്ടി–1000(കിഫ്ബിയിലേക്ക്)
സെസ്–178.93
കമ്മിഷനു മുൻപുള്ള തുക– 92292.21
കമ്മിഷൻ–2237.79
റീട്ടൈയിൽ വില–94530
ഒരു ലീറ്ററിന്–94.53

English Summary: Fuel price will hike from April 1

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS