ADVERTISEMENT

പട്ന ∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ലോക്സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയതിനെക്കുറിച്ചു പ്രതികരിക്കാൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വിസമ്മതിച്ചു. കോടതി ഉത്തരവുകൾ ഉൾപ്പെട്ട വിഷയങ്ങളെക്കുറിച്ചു താൻ പ്രതികരിക്കാറില്ലെന്നു നിതീഷ് നിലപാടു വിശദീകരിച്ചു. 17 വർഷമായി ബിഹാർ സർക്കാരിനു നേതൃത്വം കൊടുക്കുന്നതിനിടെ നിരവധി കേസുകളുണ്ടായിട്ടുണ്ട്. കോടതി ഉത്തരവുകളെക്കുറിച്ച് താനൊരിക്കലും പ്രതികരിച്ചിട്ടില്ല. ഇനിയുമതുണ്ടാകില്ലെന്നു നിതീഷ് പറഞ്ഞു.

അതേസമയം, പാർലമെന്റിലും ബിഹാർ നിയമസഭയിലും ജനതാദൾ (യു) അംഗങ്ങൾ രാഹുലിനെ അയോഗ്യനാക്കിയ നടപടിയെ എതിർത്തതിനെ നിതീഷ് ന്യായീകരിച്ചു. സഭയിൽ സഖ്യകക്ഷികളെ അനുകൂലിച്ചു സംസാരിക്കുന്നതു സ്വാഭാവികമാണെന്നു നിതീഷ് പറഞ്ഞു. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ ബിഹാർ നിയമസഭാ പരിസരത്തു മഹാസഖ്യം സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിലും ജെഡിയു അംഗങ്ങൾ പങ്കെടുത്തിരുന്നു.

English Summary: ‘I never comment on  any court ruling’: Nitish Kumar on Rahul Gandhi’s LS disqualification

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com