തിരുവനന്തപുരം ∙ കെടിയു വിസി നിയമനത്തില്‍ മൂന്നംഗ പാനല്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കൈമാറി. ഡിജിറ്റല്‍ സര്‍വകലാശാല വിസി സജി ഗോപിനാഥ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ബൈജു ഭായ്, പ്രഫസര്‍ അബ്ദുല്‍ നസീര്‍ എന്നിവരാണ് പട്ടികയിലുള്ളത്. നിലവിലെ വിസി ഡോ.സിസ തോമസ് 31–ാം തീയതി വിരമിക്കുന്ന സാഹചര്യത്തിലാണ് പട്ടിക നല്‍കിയത്. സര്‍ക്കാരിന് താല്‍പര്യമുള്ളവരെ നിയമിക്കാമെന്ന് ഗവര്‍ണര്‍ അറിയിച്ചിരുന്നു.
English Summary: KTU VC: Govt submits three-member panel to Governor