ഫ്ലോറിഡ∙ നഗ്നയായ ഒരു യുവതി മരത്തില്‍ കയറുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത് മറ്റൊരു യുവതിയുടെ കൊലപാതകം. യുഎസിലെ ഫ്ലോറിഡയിൽ പാം ബീച്ചിലാണ് സംഭവം. മുപ്പത്തിനാലുകാരിയായ ഷെരി വില്യംസ് എന്ന യുവതിയെ കൊലപാതക കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംശയാസ്പദമായ സാഹചര്യത്തില്‍ മഗ്‌നോലിയ ഡ്രൈവില്‍ ഒരാളെ കണ്ടെന്ന റിപ്പോര്‍ട്ട് പൊലീസിന് ലഭിക്കുന്നത്. നഗ്നയായി മരത്തില്‍ കയറുന്നത് സംബന്ധിച്ച് വിവരം കിട്ടിയ പൊലീസ് യുവതിയുടെ വീട്ടിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. വീടിനുള്ളില്‍ പരിശോധന നടത്തിയ പൊലീസ് മറ്റൊരു യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി.
തുടര്‍ന്ന്, കസ്റ്റഡിയിലെടുത്ത യുവതിയെ ആശുപത്രിയിലെത്തിച്ച് പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തി. കൊലയില്‍ യുവതിക്ക് പങ്കുണ്ടെന്നാണ് പൊലീസ് നിഗമനം. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
English Summary: Naked woman climbing tree leads to discovery of woman's body