തിരുവനന്തപുരം∙ സാങ്കേതിക സർവകലാശാലാ താൽക്കാലിക വിസി ഡോ.സിസ തോമസിന് അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിൽ നിന്ന് തിരിച്ചടി. സർക്കാർ നൽകിയ കാരണം കാണിക്കൽ നോട്ടിസ് റദ്ദാക്കണമെന്ന സിസ തോമസിന്റെ ആവശ്യം ട്രൈബ്യൂണൽ തള്ളി. ഇക്കാര്യത്തിൽ സർക്കാരിന് തുടർനടപടി സ്വീകരിക്കാം. ഡോ.സിസയുടെ ഭാഗം കൂടി കേൾക്കണമെന്നും ട്രൈബ്യൂണൽ നിർദേശിച്ചു.
സർക്കാരിനെ മുൻകൂറായി അറിയിക്കാതെ സാങ്കേതിക സർവകലാശാല താൽക്കാലിക വൈസ് ചാൻസലറുടെ ചുമതല ഏറ്റെടുത്തതിനെ തുടർന്നാണ് ഡോ.സിസയ്ക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് കാരണം കാണിക്കൽ നോട്ടിസ് നൽകിയത്.
English Summary: Dr.Ciza Thomas plea dismissed by tribunal