ഇൻഡോറിൽ ക്ഷേത്രത്തിലെ പുരാതനമായ കിണറിന്റെ മേൽത്തട്ട് ഇടിഞ്ഞു; മരണം 36 ആയി

indore-accident
ക്ഷേത്രത്തിലെ കിണറിന്റെ മേൽക്കൂര തകർന്നുവീണുണ്ടായ അപകടം.
SHARE

ഇൻഡോർ (മധ്യപ്രദേശ്)∙ ശ്രീ ബലേശ്വർ മഹാദേവ് ജുലേലാൽ ക്ഷേത്രത്തിലെ പുരാതനമായ വലിയ കിണറിന്റെ മേൽത്തട്ട് തകർന്നുവീണതിനെ തുടർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 36 ആയി. മരിച്ചവരിൽ ഏറെയും ഒരേ കുടുംബത്തിൽപ്പെട്ടവരാണ്. വ്യാഴാഴ്ച രാവിലെ രാമനവമി ഉത്സവത്തിനിടെയാണ് അപകടമുണ്ടായത്.

രാമനവമി ആഘോഷങ്ങളോട് അനുബന്ധിച്ച് പുരാതനമായ കിണറിന്റെ മേൽക്കൂരയിൽ ധാരാളം ആളുകൾ തടിച്ചുകൂടിയിരുന്നെന്നും ഭാരം താങ്ങാനാവാതെ തകർന്നു വീഴുകയുമായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഇതുവരെ 50 ഓളം പേരെയാണ് രക്ഷപ്പെടുത്തിയത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.രക്ഷാപ്രവർത്തനം തുടരുകയാണെന്ന് ഇൻഡോർ കലക്ടർ ഇല്ലിയ രാജ. ടി. അറിയിച്ചു.

അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാനും ദുഃഖം രേഖപ്പെടുത്തി.

English Summary: Roof of Well Collapses at temple in Indore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS