ആലപ്പുഴ∙ മകന്‍ ആത്മഹത്യ ചെയ്തതറിഞ്ഞ അമ്മ ഹൃദയാഘാതം മൂലം മരിച്ചു. ആലപ്പുഴ പുറക്കാട്ടാണ് സംഭവം കരൂര്‍ സ്വദേശി ഇന്ദുലേഖ (54), മകന്‍ നിധിന്‍ (32) എന്നിവരാണ് മരിച്ചത്. നിധിനെ ബുധനാഴ്ച രാത്രിയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
പിന്നാലെ കുഴഞ്ഞു വീണ ഇന്ദുലേഖയെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. ഇരുവരുടെയും മൃതദേഹം ഇന്നു വൈകിട്ട് വീട്ടുവളപ്പിൽ സംസ്കരിക്കും.
English Summary: Son and Mother Died at Alappuzha
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)