പൈപ്പിന്റെ സ്റ്റേ വയറിൽനിന്ന് വൈദ്യുതാഘാതം; രണ്ടുപേര്‍ മരിച്ച നിലയിൽ

dead-body
ഫയൽചിത്രം.
SHARE

അഗളി∙ പുതൂർ പഞ്ചായത്ത് താഴെ മഞ്ചിക്കണ്ടിയിൽ രണ്ടുപേരെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചിക്കണ്ടി സ്വദേശി മാത്യു പുത്തൻപുരയ്ക്കൽ (65), ചെർപ്പുളശേരി സ്വദേശി രാജു എന്നിവരാണ് മരിച്ചത്. വെള്ളത്തിന്റെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന പൈപ്പിന്റെ സ്‌റ്റേ വയറിൽ നിന്നു വൈദ്യുതാഘാതമേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

പലചരക്കു കട നടത്തുന്നയാളാണ് മാത്യു. ഇയാളുടെ കടയോട് ചേർന്ന മുറിയിൽ പുതിയ കട തുടങ്ങാനായി ഏതാനും ദിവസങ്ങളായി അവിടെ താമസിക്കുകയായിരുന്നു രാജു. മാത്യുവിന്റെ ഭാര്യ: ഡെയ്സി, മകൻ അനീഷ്, മകൾ അനീഷ.

English Summary: Two electrocuted in Palakkad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS