ADVERTISEMENT

കെന്റക്കി ∙ യുഎസ് നഗരമായ കെന്റക്കിയിൽ രണ്ട് സൈനിക ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് ഒൻപതു പേർ മരിച്ചു. സൈനിക താളവത്തിനു സമീപം നടത്തിയ പരിശീലന പറക്കലിനിടെയാണ് ഇരു ഹെലികോപ്റ്ററുകളും കൂട്ടിയിടിച്ചതെന്നാണ് വിവരം. ഹെലികോപ്റ്ററുകളിൽ ഉണ്ടായിരുന്ന ആരും രക്ഷപ്പെട്ടില്ലെന്നാണ് റിപ്പോർട്ട്. ട്രിഗ് കൗണ്ടി മേഖലയിൽ ഫോർട്ട് കാംബൽ സൈനിക താവളത്തിനു സമീപമാണ് അപകടം നടന്നത്. സംഭവത്തിൽ സൈന്യം അന്വേഷണം ആരംഭിച്ചു.

പ്രാദേശിക സമയം ബുധനാഴ്ച രാത്രി 10 മണിയോടെയാണ് അപകടം സംഭവിച്ചത്. കൂട്ടിയിടിച്ച ഹെലികോപ്റ്ററുകൾ ജനവാസ മേഖലയിലാണ് തകർന്നു വീണതെങ്കിലും, പ്രദേശവാസികൾക്ക് അപകടമൊന്നും സംഭവിച്ചില്ല. അപകടത്തിൽപ്പെട്ട സമയത്ത് ഹെലികോപ്റ്ററുകളിൽ ഒന്നിൽ അഞ്ച് പേരും മറ്റൊന്നിൽ നാലു പേരുമാണ് ഉണ്ടായിരുന്നതെന്ന് അധികൃതർ അറിയിച്ചു.

സുരക്ഷാ കാര്യങ്ങൾക്ക് ഉൾപ്പെടെ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട ഹെലികോപ്റ്ററുകളാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. ഗതാഗതത്തിനും അടിയന്തര സാഹചര്യങ്ങളിൽ ആളുകളെ ഒഴിപ്പിക്കാനും തിരച്ചിലിനും രക്ഷാപ്രവർത്തനങ്ങൾക്കും ഈ ഹെലികോപ്റ്ററുകൾ ഉപയോഗിക്കാറുണ്ട്. ഇറാഖിലും അഫ്ഗാനിസ്ഥാനിലും ഉൾപ്പെടെ യുഎസ് സൈന്യം ഈ വിഭാഗത്തിൽപ്പെട്ട ഹെലികോപ്റ്ററുകൾ ഉപയോഗിച്ചിരുന്നു.

English Summary: 9 killed in Army Black Hawk helicopter crash in Kentucky

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com