ADVERTISEMENT

വാഷിങ്ടൻ ∙ യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ന്യൂയോര്‍ക്കിലെ മന്‍ഹട്ടന്‍ കോടതി കുറ്റംചുമത്തി. വിവാഹേതര ബന്ധം വെളിപ്പെടുത്താതിരിക്കാന്‍ അശ്ലീലചിത്ര നടിക്ക് പണം നല്‍കിയതിലാണ് നടപടി. 2016 തിരഞ്ഞെടുപ്പ് പ്രചാരണകാലത്താണ് ട്രംപ് 1.30 ലക്ഷം ഡോളര്‍ നല്‍കിയത്. ഈ പണം ബിസിനസ് ചെലവായി കാണിച്ചതാണ് കുറ്റകരമായത്. ട്രംപിനെ അറസ്റ്റ് ചെയ്യാനാണ് സാധ്യത.

Read Also: ബന്ധുക്കൾക്ക് ജാമ്യംനിന്ന് അലിക്ക് വൻ കടക്കെണി; വീട് വിറ്റ് പണം ആവശ്യപ്പെട്ടു, ക്രൂരമായ കൊലപാതകം

ക്രിമിനല്‍ കുറ്റം ചുമത്തപ്പെടുന്ന ആദ്യ യുഎസ് പ്രസിഡന്റാണ് ട്രംപ്. എന്നാൽ താൻ നിരപരാധിയാണെന്നും തന്നെ വേട്ടയാടുകയാണെന്നും ട്രംപ് ആരോപിച്ചു. തന്റെ തിരഞ്ഞെടുപ്പ് സാധ്യതകള്‍ തകര്‍ക്കാനാണ് ശ്രമമെന്നും ട്രംപ് പ്രതികരിച്ചു. കുറ്റം ചുമത്തിയതിനാല്‍ വരുംദിവസങ്ങളില്‍ ട്രംപ് നേരിട്ട് കോടതിയില്‍ ഹാജരാകേണ്ടിവരും. 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.

English Summary: Trump Indicted Over Hush Money, 1st US President To Face Criminal Charges

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com