ADVERTISEMENT

കോഴിക്കോട് ∙ കരിപ്പൂർ വിമാനത്താവളത്തിൽ കടത്തിക്കൊണ്ടുവന്ന മൂന്ന് കിലോ സ്വർണം കസ്റ്റംസ് പിടികൂടി. കഴിഞ്ഞദിവസം രാത്രി ജിദ്ദയിൽ നിന്നെത്തിയ മഞ്ചേരി സ്വദേശികളായ രണ്ടു പേരിൽനിന്ന് ഒരു കോടി രൂപയോളം വിലവരുന്ന രണ്ട് കിലോ സ്വർണമാണ് പിടികൂടിയത്.

രാവിലെ റിയാദിൽ നിന്നെത്തിയ മഞ്ചേരി സ്വദേശിയായ മറ്റൊരാളിൽനിന്ന് 1167 ഗ്രാം സ്വർണവും പിടികൂടി. സ്വർണമിശ്രിതം കാപ്സ്യൂൾ രൂപത്തിൽ മലദ്വാരത്തിൽ ഒളിപ്പിച്ചാണു കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് ഡപ്യൂട്ടി കമ്മിഷണർ ജെ.ആനന്ദ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.  

English Summary: Gold seized at Karipur airport

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com