ADVERTISEMENT

ലക്നൗ∙ തന്റെ നിയോജകമണ്ഡലത്തിൽ നിർമിച്ച പുതിയ റോഡിന്റെ ഗുണനിലവാരം മോശമായതിൽ കരാറുകാരനെ ശാസിക്കുന്ന എംഎൽഎയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഉത്തര്‍പ്രദേശിലെ ഗാസിപുർ മണ്ഡലത്തിലാണ് സംഭവം. സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി എംഎൽഎയായ ബേദിറാം ആണ് മണ്ഡലത്തിലെ റോഡ് നിലവാരം പരിശോധിക്കാൻ ഇറങ്ങിയത്.

‘ഇതാണോ റോഡ്, ഇങ്ങനെയാണോ റോഡ് നിർമിക്കേണ്ടത് ? ഇതെന്താ തമാശയാണോ? ഇതിലൂടെയാണോ വാഹനങ്ങൾ പോകേണ്ടത്?’– ബേദിറാം കാരാറുകാരനോട് ക്ഷുഭിതനായി സംസാരിച്ചു. ഷൂ കൊണ്ട് റോഡിൽ ചവിട്ടുമ്പോൾ ടാർ ഇളകുന്നതായി വിഡിയോയിൽ കാണാം.

ജനങ്ങളുടെ പരാതിയെ തുടർന്നാണ് റോഡ് പരിശോധിക്കാൻ എത്തിയത്. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് ഉണ്ടായിരുന്നു. കരാറുകാരനെ ശാസിച്ചു. നിലവാരമില്ലാത്ത റോഡ് ആണ് നിർമിച്ചിരിക്കുന്നത്. ആറ് മാസം പോലും നിലനിൽക്കില്ലെന്ന് ബേദിറാം പറഞ്ഞു.

ജഖാനിയൻ പ്രദേശത്തെ ജാംഗിപുർ-ബഹാരിയാബാദ്-യൂസുഫ്പുർ എന്നിവയെ ബന്ധിപ്പിക്കുന്ന 4.5 കിലോമീറ്റർ റോഡ് ആണ് നിലവാരമില്ലാതെ നിർമിച്ചിരിക്കുന്നത്. ഇതിനായി 3.8 കോടി രൂപയാണ് ചെലവഴിച്ചത്.

English Summary: In Video, UP MLA Shouts "Is This Road", Scrapes Off Asphalt With Kicks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com