ADVERTISEMENT

ന്യൂഡൽഹി ∙ പഞ്ചാബിലെ കോൺഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദു ശനിയാഴ്ച ജയിൽ മോചിതനാകും. അദ്ദേഹത്തിന്റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 34 വർഷം മുൻപത്തെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് സിദ്ദുവിനെ ശിക്ഷയ്ക്ക് വിധിച്ചത്. പട്യാല ജയിലിൽ കഴിയുന്ന സിദ്ദു മോചിതനാകുന്നുവെന്ന കാര്യം അദ്ദേഹത്തിന്റെ അഭിഭാഷകനും സ്ഥിരീകരിച്ചു. 

കഴിഞ്ഞ വർഷമാണ് സിദ്ദുവിനെ ഒരു വർഷത്തേക്ക് സുപ്രീം കോടതി ജയിൽശിക്ഷ വിധിച്ചത്. 1988 ഡിസംബർ 27നാണ് സിദ്ദുവും സുഹൃത്തും ചേർന്ന് അറുപത്തിയഞ്ചുകാരനായ ഗുർനാം സിങ്ങിനെ വധിച്ചത്. പാർക്കിങ് സ്ഥലവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ഗുർനാമിനെ ഗുരുതരമായി പരുക്കേൽപ്പിക്കുകയായിരുന്നു. പിന്നീട് ഗുർനാം ആശുപത്രിയിൽ മരിച്ചു.

2018ൽ കേസ് പരിഗണിച്ച സുപ്രീം കോടതി 1000 രൂപ പിഴ ഒടുക്കാനാണ് നിർദേശിച്ചത്. എന്നാൽ പിന്നീട് സുപ്രീം കോടതിതന്നെ വിധി പുനപ്പരിശോധിക്കുകയും സിദ്ദുവിന് തടവുശിക്ഷ വിധിക്കുകയുമായിരുന്നു. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടതോടെ സംസ്ഥാന അധ്യക്ഷ പദവി സിദ്ദു രാജിവച്ചിരുന്നു. 

English Summary: Navjot Sidhu to be released from jail tomorrow

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com