ചിന്നക്കനാൽ∙ സിമന്‍റ് പാലത്ത് അരിക്കൊമ്പന്‍ കുങ്കിയാനകള്‍ക്കരികിലെത്തി. കുങ്കിയാനയായ സുരേന്ദ്രന്റെ തൊട്ടുപുറകിലായി അരിക്കൊമ്പൻ വന്നു നിൽക്കുകയായിരുന്നു. നാല് കുങ്കിയാനകളും ആ സമയത്ത് താവളത്തിലുണ്ടായിരുന്നു. തൊട്ടടുത്തുണ്ടായിരുന്ന പാപ്പാനും വനപാലകരും ബഹളമുണ്ടാക്കി അരിക്കൊമ്പനെ ഓടിക്കുകയായിരുന്നു.
അതേസമയം, അരിക്കൊമ്പനെ പിടികൂടുന്നത് വിലക്കിയ കോടതി ഉത്തരവിനെതിരെ പ്രതിഷേധം തുടരുകയാണ്. ചിന്നക്കനാൽ സിങ്കുകണ്ടമാണ് സമരങ്ങളുടെ പ്രധാന കേന്ദ്രം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി ആളുകളാണ് സിങ്കകണ്ടത്തെ രാപ്പകൽ സമരപ്പന്തലിൽ പ്രതിഷേധിക്കുന്നത്.
English Summary: Arikomban reached near to Kumki elephants in Idukki