കോഴിക്കോട് ∙ ബാലുശേരിയില്‍ ഉത്സവപ്പറമ്പില്‍ മര്‍ദനമേറ്റ യുവാവ് മരിച്ചു. എരമംഗലം ഊളാൻ കുന്നുമ്മൽ ബിനീഷ് (44) ആണ് മരിച്ചത്. കാരാട്ട് പാറ കരിയാത്തന്‍കോട്ടക്കൽ ക്ഷേത്രത്തിനു സമീപം 27ന് രാവിലെ 7 മണിയോടെയാണ് ബിനീഷിനെ അബോധാവസ്ഥയിൽ കണ്ടെത്തിയതെന്ന് വീട്ടുകാര്‍ പറഞ്ഞു.
മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഘട്ടനത്തെ തുടര്‍ന്ന് പരുക്കേറ്റാണ് ബിനീഷ് മരിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി. ഇയാള്‍ മൊടക്കല്ലൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പുലര്‍ച്ചെയോടെയാണ് മരണം സംഭവിച്ചത്. ഭാര്യ: സരിത, പിതാവ്: കണ്ണന്‍കുട്ടി, മാതാവ്: പാർവതി.
English Summary: Young man died after beaten up at temple festival, Balussery