‘സിദ്ധരാമയ്യയുടെ എതിരാളിയാകാനില്ല; മകന്‍ വിജയേന്ദ്ര ശിക്കാരിപുരയില്‍ എന്റെ പിൻഗാമി’

BY Vijayendra (Photo - Twitter/@BYVijayendra)
ബി.വൈ. വിജയേന്ദ്ര (Photo - Twitter/@BYVijayendra)
SHARE

ബെംഗളൂരു ∙ കര്‍ണാടകയില്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യയ്ക്ക് എതിരെ മകന്‍ വിജയേന്ദ്ര മത്സരിക്കുമെന്ന അഭ്യൂഹം തള്ളി ബിജെപി നേതാവ് ബി.എസ്.യെഡിയൂരപ്പ. സിദ്ധരാമയ്യയ്ക്കു വെല്ലുവിളി ഉയര്‍ത്താന്‍ കഴിയുന്ന കരുത്തനായ സ്ഥാനാ‍ര്‍ഥിയെതന്നെ വരുണയില്‍ മത്സരിപ്പിക്കുമെന്നു പറഞ്ഞ യെഡിയൂരപ്പ വിജയേന്ദ്ര ശിക്കാരിപുരയില്‍ തന്റെ പിന്തുടര്‍ച്ചക്കാരനാകുമെന്നും പ്രഖ്യാപിച്ചു.

കഴിഞ്ഞ തവണ ബദാമിയില്‍ സിദ്ധരാമയ്യയുടെ ഭൂരിപക്ഷം 1696 ആയി ചുരുക്കിയതു പോലെയുള്ള മത്സരം വേണമന്നാണു ബിജെപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസ് കോട്ടയായ മൈസൂരുവിലെ വരുണയില്‍ മത്സരിക്കുന്ന സിദ്ധരാമയ്യയ്ക്കെതിരെ കരുത്തനെ  രംഗത്തിറക്കുമെന്നു യെഡിയൂരപ്പ അവകാശപ്പെടുന്നു. മകന്‍ ബി.വൈ.വിജയേന്ദ്രയെ വരുണയില്‍ സ്ഥാനാര്‍ഥിയാക്കുമെന്ന അഭ്യൂഹങ്ങളെ തുടക്കത്തില്‍ യെഡിയൂരപ്പ തള്ളിയതുമില്ല.

ഇതോടെ വരുണയില്‍ സിദ്ധരാമയ്യ – വിജയേന്ദ്ര മത്സരമെന്ന പ്രതീതിയായി. അപകടം മണത്ത യെഡിയൂരപ്പ ഒടുവില്‍ മകനെ സ്വന്തം മണ്ഡലമായ ശിക്കാരിപ്പുരയില്‍ പിന്തുടര്‍ച്ചക്കാരനായി പ്രഖ്യാപിച്ചു. സിദ്ധരാമയ്യ ഉള്‍പ്പെടുന്ന കുറുബ സമുദായം നിര്‍ണായക ശക്തിയായ മണ്ഡലമാണു വരുണ. രൂപീകൃതമായശേഷം ഇതുവരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മാത്രമേ ഇവിടെ ജയിച്ചിട്ടുള്ളൂ.

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍നിന്നു വിരമിച്ചിട്ടുള്ള യെഡിയൂരപ്പയുടെ ഇനിയുള്ള ഏക ലക്ഷ്യം മകനെ വിജയിപ്പിക്കുക എന്നതാണ്. ഇതിനു ശിക്കാരിപുര പോലെ സുരക്ഷിതമായ മണ്ഡലം േവറെയില്ലെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണു ബിജെപി ദേശീയ നേതൃത്വത്തെ പോലും മറികടന്നുള്ള സ്ഥാനാര്‍ഥി പ്രഖ്യാപനം.

English Summary: Not Against Siddaramaiah, BS Yediyurappa Says Son Will Contest From

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

ടിവിയിൽ എന്നെ കണ്ടാൽ മോൻ ചാനൽ മാറ്റും

MORE VIDEOS