ADVERTISEMENT

കണ്ണൂർ∙ സംസ്ഥാനത്ത് ഇന്ധനത്തിനു രണ്ടു രൂപ സെസ് ഏര്‍പ്പെടുത്തിയതോടെ അതിര്‍ത്തി പ്രദേശങ്ങളിലെ പമ്പുകളില്‍ മലയാളികളുടെ തിരക്ക്. തമിഴ്നാട്ടി‌ല്‍ ഡീസലിന് മൂന്നും പെട്രോളിന് അഞ്ചിലധികം രൂപയുമാണ് കുറവ്.

കേന്ദ്രഭരണപ്രദേശമായ മാഹിയിലാകട്ടെ പെട്രോളിന് പതിനഞ്ച് രൂപയോളം കുറവുണ്ട്. ശനിയാഴ്ച കേരളത്തെ അപേക്ഷിച്ച് മാഹിയിൽ 14.40 രൂപ കുറവായിരുന്നു. പെട്രോളിന് 93.7 രൂപയും ഡീസലിന് 83 രൂപയുമായിരുന്നു വില. മാഹിയിൽ ഇന്ധനം നിറയ്ക്കാൻ എത്തുന്നവരിൽ ഏറെയും കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ളവരാണ്. ഇതുവഴി കടന്നു പോകുന്ന ചരക്കുവാഹനങ്ങളും മാഹിയിൽ നിന്നും ഫുൾടാങ്ക് ഇന്ധനം നിറയ്ക്കാറാണ് പതിവ്. 

English Summary: Fuel price in Mahe very low

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com