വിട്ടുകൊടുക്കില്ല; സ്വപ്ന‌യ്ക്കെതിരെ കേസുമായി മുന്നോട്ട്: എം.വി.ഗോവിന്ദന്‍

Swapna Suresh | MV Govindan
സ്വപ്ന സുരേഷ്, എം.വി. ഗോവിന്ദൻ (ഫയൽ ചിത്രം)
SHARE

തിരുവനന്തപുരം ∙ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ മാനനഷ്ട കേസുമായി മുന്നോട്ട് പോകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മനോരമ ന്യൂസിനോട്. വസ്തുത അന്വേഷിച്ചശേഷം വേണമായിരുന്നു തനിക്കെതിരെ പറയാനെന്നും അദ്ദേഹം പറഞ്ഞു. മാപ്പു പറയില്ലെന്ന സ്വപ്ന സുരേഷിന്റെ നിലപാടിനോടാണ് മറുപടി.

ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു എം.വി.ഗോവിന്ദൻ സ്വപ്നയ്ക്ക് വക്കീൽ നോട്ടിസയച്ചത്. ഇതിന്റെ 10% തുക കെട്ടിവച്ച് കേസിനു പോകുമോ എന്നറിയാൻ കാത്തിരിക്കുന്നു എന്ന സ്വപ്ന സുരേഷിന്റെ വെല്ലുവിളി ഏറ്റെടുക്കുകയാണെന്നു ഗോവിന്ദൻ പറഞ്ഞു.

തന്നെ എം.വി.ഗോവിന്ദൻ അയച്ചെന്ന് വിജേഷ് പിള്ള പറഞ്ഞെന്നാണ് ഫെയ്സ്ബുക് ലൈവിൽ പറഞ്ഞതെന്നും വക്കീൽ നോട്ടിസിനുള്ള മറുപടിയിൽ സ്വപ്ന പറഞ്ഞിരുന്നു. എല്ലാം അവസാനിപ്പിച്ചു നാടുവിടാൻ വിജേഷ് പിള്ള വഴി തനിക്ക് 30 കോടി വാഗ്ദാനം ചെയ്തു എന്നായിരുന്നു സ്വപ്നയുടെ ആരോപണം

English Summary: MV Govindan to go ahead with a defamation case against Swapna Suresh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

ടിവിയിൽ എന്നെ കണ്ടാൽ മോൻ ചാനൽ മാറ്റും

MORE VIDEOS
FROM ONMANORAMA