വയനാട് ചുരത്തിൽ ഏപ്രിൽ 5 മുതൽ ഗതാഗത നിയന്ത്രണം

wayanad-churam
ഫയൽ ചിത്രം
SHARE

കോഴിക്കോട് ∙ ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനായി വയനാട് ചുരത്തിൽ ഏപ്രിൽ 5 മുതൽ നിയന്ത്രണം ഏർപ്പെടുത്തും. പൊതു അവധി ദിവസങ്ങളിലും ശനി, ഞായർ ദിവസങ്ങളിലും വൈകിട്ട് മൂന്നുമുതൽ രാത്രി ഒൻപതുവരെ ഭാരംകൂടിയ ട്രക്കുകൾ, ലോറികൾ, മൾട്ടി ആക്സിൽ വാഹനങ്ങൾ, ഓവർ ഡൈമെൻഷനൽ ട്രക്ക് എന്നിവയ്ക്ക് പ്രവേശനം അനുവദിക്കില്ല. ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 

ചുരത്തിലുണ്ടാകുന്ന അപകടങ്ങൾ, വാഹനത്തകരാറുകൾ എന്നിവ പരിഹരിച്ചു ഗതാഗതം പുനഃസ്ഥാപിക്കാനായി എമർജൻസി സെന്റർ സംവിധാനം പൊലീസ് സ്റ്റേഷനിൽ സ്ഥാപിക്കും. ചുരത്തിൽ വാഹനങ്ങൾ പാർക്കു ചെയ്യാൻ അനുവദിക്കില്ല. യാത്രക്കാർക്കായി അടിവാരത്തുള്ള ബസ്‌സ്റ്റാൻഡ് കെട്ടിടത്തിലെ ടോയ്‌ലറ്റ് അനുവദിക്കും.

ചുരത്തിലെ എല്ലാ കടകളും സ്ഥാപനങ്ങളും അവരുടെ 50 മീറ്റർ ചുറ്റളവിലുള്ള എല്ലാ മാലിന്യവും നീക്കംചെയ്യണം. അല്ലാത്തപക്ഷം പൊലീസിനും പഞ്ചായത്തിനും പിഴ ഈടാക്കാം. ചുരത്തിൽ പുറമ്പോക്ക് കയ്യേറ്റം ‌ഒഴിവാക്കാനായി സർവേ നടത്താനും യോഗത്തിൽ തീരുമാനമായി.

English Summary: Traffic restrictions in Wayanad Ghat road

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS