ADVERTISEMENT

മുംബൈ∙ വിമാനം ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തി ട്വീറ്റ് ചെയ്ത ഗുജറാത്തുകാരനായ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി അറസ്റ്റിൽ. ആകാശ എയർലൈൻ ആക്രമിക്കുമെന്നായിരുന്നു ട്വീറ്റ്. ട്വീറ്റ് ശ്രദ്ധയിൽപ്പെട്ടതോടെ ആകാശ എയർലൈൻ അധികൃതർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

‘ആകാശ എയർ ബോയിങ് 737 മാക്സ് വീഴ്ത്തും’ എന്നായിരുന്നു ട്വീറ്റ്. ഐപി വിലാസവും മറ്റും പരിശോധിച്ച് ഗുജറാത്തിൽനിന്നാണ് ട്വീറ്റ് നടത്തിയതെന്നു കണ്ടെത്തി. തുടർന്ന് മുംബൈ പൊലീസ് ഗുജറാത്തിലെത്തി വിദ്യാർഥിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

വിമാനങ്ങളോടു വലിയ താൽപര്യമുണ്ടെന്നും എന്നാൽ എന്തെങ്കിലും പ്രശ്നമുണ്ടാക്കാൻ വേണ്ടിയല്ല ട്വീറ്റ് ചെയ്തതെന്നും വിദ്യാർഥി പറഞ്ഞു. ഇത്രയും വലിയ പ്രത്യാഘാതം ഉണ്ടാകുമെന്നു കരുതിയില്ലെന്നും വിദ്യാർഥി പറഞ്ഞു. പരീക്ഷയായതിനാൽ ഒരു ദിവസം കസ്റ്റഡിയിൽ വച്ചശേഷം 5,000 രൂപ കെട്ടിവച്ചുള്ള ജാമ്യം അനുവദിച്ചു. 

English Summary: Gujarat class 12 student tweets threat to airline, arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com