ADVERTISEMENT

പട്ന∙ ഹനുമാൻ ജയന്തി ആഘോഷം വ്യാഴാഴ്ച നടക്കാനിരിക്കെ ബിഹാറിൽ പൊലീസ് കനത്ത സുരക്ഷാ സന്നാഹങ്ങൾ ഏർപ്പെടുത്തി. രാമനവമി ആഘോഷങ്ങളുടെ തുടർച്ചയായുണ്ടായ കലാപങ്ങളുടെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിലാണ് പൊലീസ്. രാമനവമി ഘോഷയാത്രകൾ പോലെ ഹനുമാൻ ജയന്തി ദിനത്തിലും ഹിന്ദു സംഘടനകൾ ഘോഷയാത്രകൾ സംഘടിപ്പിക്കുന്ന പതിവുണ്ട്.

ന്യൂനപക്ഷ മേഖലകളിൽ ഘോഷയാത്രകൾക്കു നേരെ കല്ലേറുണ്ടാകുന്നതും ഘോഷയാത്രകളിൽ പങ്കെടുക്കുന്നവർ മസ്ജിദുകൾക്കു നേരെ ആക്രമണം നടത്തുന്നതും കലാപങ്ങൾക്ക് വഴിയൊരുക്കാറുണ്ട്. രാമനവമി ആഘോഷങ്ങളുടെ ഭാഗമായി ബിഹാറിലെ സസാറാം, നളന്ദ എന്നിവിടങ്ങളിലുണ്ടായ കലാപങ്ങളുടെ പേരിൽ ഭരണപക്ഷവും പ്രതിപക്ഷവും പരസ്പരം പഴിചാരുകയാണ്. 

പൊലീസ് മതിയായ സുരക്ഷ ഏർപ്പെടുത്താത്തതാണു കലാപത്തിനു കാരണമായതെന്നു പ്രതിപക്ഷം ആരോപിക്കുന്നു. അതേസമയം, വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടു പ്രതിപക്ഷം ആസൂത്രിതമായി കലാപം അഴിച്ചുവിട്ടെന്നാണ് ഭരണപക്ഷത്തിന്റെ പ്രത്യാരോപണം.

English Summary: Police on Alert in Bihar Ahead of Hanuman Jayanti

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com