ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്ത് 24 മണിക്കൂറിനിടെ 5,335 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ആറ് മാസത്തിനിടെ ഏറ്റവും ഉയർന്ന കണക്കാണിത്. കഴിഞ്ഞ ദിവസത്തേക്കാൾ 20 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്. പോസിറ്റിവിറ്റി നിരക്ക് 3.38 ശതമാനമായി ഉയർന്നു. രാജ്യത്ത് ഇതുവരെ 4.47 കോടി പേർക്ക് കോവിഡ് ബാധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.

Read Also: ആദ്യമായി കേരളത്തിലെത്തുന്ന വ്യക്തി എന്തിനിങ്ങനെയൊരു കൃത്യം നടത്തി?; തലപുകച്ച് പൊലീസ്

കഴിഞ്ഞ ദിവസം 13 മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,30,929 ആയി. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം,  ഇതുവരെ 220.66 കോടി ഡോസ് കോവിഡ് വാക്‌സീൻ നൽകിയിട്ടുണ്ട്.

English Summary: India covid updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com