ADVERTISEMENT

ചെന്നൈ∙ എൽടിടിഇ കേന്ദ്രങ്ങളിൽ റെയ്ഡുമായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). എൽടിടിഇയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന എട്ടു പേരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലും വീടുകളിലുമാണ് പരിശോധന നടത്തിയത്. റെയ്ഡിൽ സ്വർണ ബിസ്കറ്റുകളും രേഖകളും ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തു.

എൽടിടിഇയെ പുനരുജ്ജീവിക്കാൻ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഇന്ത്യാ- ശ്രീലങ്ക സംഘത്തിന്റെ കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയതെന്ന് എൻഐഎ അറിയിച്ചു. ഒരാഴ്ചയായി ചെന്നൈയിൽ നടക്കുന്ന പരിശോധനയിൽ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. എൽടിടിഇക്കായി ശ്രീലങ്കയിൽനിന്ന് ഇന്ത്യയിലേക്ക് പണം എത്തിച്ച അയ്യപ്പൻ നന്ദു എന്നയാളാണ് പിടിയിലായത്.

English Summary: NIA Raid in Chennai for Suspected LTTE Links

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com