ADVERTISEMENT

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തതിനെതിരെ ഹർജി നൽകിയ ആർ.എസ്.ശശികുമാറിനെതിരെ ലോകായുക്ത നടത്തിയ പരാമർശം അനൗചിത്യവും ലോകായുക്തയുടെ പദവിക്ക് നിരക്കാത്തതുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഹർജിക്കാരനെ തെരുവു നായയോട് ഉപമിച്ചത് പൊറുക്കാനാകാത്തതാണ്. ശശികുമാർ അർപ്പണ ബോധമുള്ള പൊതുപ്രവർത്തകനാണ്. ലോകായുക്ത വാക്കുകൾ പിന്‍വലിച്ച് മാപ്പ് പറയണം. ലോകായുക്ത വിധിയെ വിമർശിക്കാൻ പാടില്ല എന്നു പറയുന്നത് ശരിയല്ല. വിധിയെ വിമർശിക്കാം, വിധി പറഞ്ഞ ജഡ്ജിയെ വ്യക്തിപരമായി വിമർശിക്കാൻ പാടില്ല എന്നാണ് സുപ്രീംകോടതി വിധി.

സുപ്രീം കോടതി വിധി പോലും രാജ്യത്ത് വിമര്‍ശന വിധേയമാക്കാറുണ്ട്. ഒന്നര പേജ് വിധിയെഴുതാൻ എന്തിനാണ് ലോകായുക്ത ഒന്നര വർഷം കാത്തിരുന്നതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. നീതി സംവിധാനത്തോടുള്ള വിശ്വാസ്യത നഷ്ടമാക്കുന്ന പ്രയോഗമാണ് ലോകായുക്ത നടത്തിയത്. ഹർജിക്കാരനെ നായയെന്നു വിളിക്കാൻ ആർക്കും അധികാരമില്ല. ജഡ്ജിമാർ ആരും ഇതുവരെ ഇത്തരം വാക്കുകൾ ഉപയോഗിച്ചിട്ടില്ല. ഹർജിക്കാരെ ഇത്തരം വാക്കുകൾ ഉപയോഗിച്ചാൽ ആളുകൾ എങ്ങനെ ലോകായുക്തയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ലോകായുക്തയിലെ കേസുകള്‍ കുറഞ്ഞു വരികയാണ്. കേരളത്തിൽ അഴിമതി കുറഞ്ഞതു കൊണ്ടല്ല, ലോകായുക്തയിൽ പോയിട്ട് കാര്യമില്ല എന്ന്  ജനങ്ങൾക്ക് തോന്നി തുടങ്ങി.

സംസ്ഥാനത്ത് കെട്ടിട നികുതി വലിയ തോതിൽ വർധിപ്പിച്ചിരിക്കുകയാണ്. കെട്ടിട പെർമിറ്റ് എടുക്കാനുള്ള ഫീസ് 30 രൂപയിൽനിന്ന് 1000 രൂപയിൽ അധികമാക്കി ഉയർത്തി. ഏതെങ്കിലും മതമേലധ്യക്ഷൻമാർ പ്രസ്താവന നടത്തുന്നത് കോൺഗ്രസിനെ ബാധിക്കില്ലെന്നു ചോദ്യത്തിനു മറുപപടിയായി പ്രതിപക്ഷ നേതാവ് പറഞ്ഞു. 79 ക്രൈസ്തവ സംഘടനകൾ ഡൽഹിയിൽ ധർണ നടത്തി. ക്രൈസ്തവ ദേവാലയങ്ങൾ ആക്രമിക്കുന്നതിനെതിരെയായിരുന്നു ധർണ. അതെല്ലാം ക്രൈസ്തവരുടെ മനസിലുണ്ട്. 90 ശതമാനം ഹിന്ദുക്കളും ക്രിസ്ത്യാനികളും ബിജെപിക്ക് എതിരാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

English Summary: V.D.Satheesan against lokayukta's mad dog comment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com