ADVERTISEMENT

ലക്നൗ ∙ ജയിലിൽ കഴിയുന്ന ഗുണ്ടാനേതാവും സമാജ്‌വാദി പാര്‍ട്ടി മുന്‍ എംപിയുമായ ആതിഖ് അഹമ്മദിന്റെ മകൻ ആസാദ് അഹമ്മദ് ഉത്തർപ്രദേശിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഉമേഷ് പാല്‍ വധക്കേസിലെ പ്രതിയാണ് ആസാദ്. മറ്റൊരു പ്രതി ഗുലാമും കൊല്ലപ്പെട്ടു. ഇതേ കേസിലാണ് ആതിഖ് ജയിലിലുള്ളത്. കേസിലെ മറ്റൊരു പ്രതിയായ വിജയ് ചൗധരിയും ഏറ്റുമുട്ടലിലാണ് മരിച്ചതെന്നാണ് പൊലീസ് വാദം. മാര്‍ച്ച് ഏഴിനായിരുന്നു വിജയ് കൊല്ലപ്പെട്ടത്.

സംഭവത്തിന്റെ വിഡിയോ പുറത്തുവന്നു. ഉമേഷ് പാൽ കേസിൽ പൊലീസിന്റെ ‘വാണ്ടഡ്’ പട്ടികയിൽപ്പെട്ടവരാണ് ആസാദും ഗുലാമും. ഝാൻസിയിൽ ഡെപ്യൂട്ടി എസ്പിമാരായ നവേന്ദു, വിമൽ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘവുമായുള്ള ഏറ്റുമുട്ടലിലാണ് ഇരുവരും കൊല്ലപ്പെട്ടത്. ഇവരിൽനിന്ന് പുതിയതരം വിദേശ ആയുധങ്ങൾ, മൊബൈൽ ഫോൺ, സിം കാർഡുകൾ എന്നിവ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

സമാജ്‍വാദി പാർട്ടിയുടെയും ബിഎസ്പിയുടെയും അനുയായികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ 2005 ജനുവരിയിൽ രാജു പാൽ വെടിയേറ്റു മരിച്ച കേസിലെ മുഖ്യസാക്ഷിയായിരുന്നു ഉമേഷ് പാൽ. 2006ൽ ആണ് ഉമേഷിനെ തട്ടിക്കൊണ്ടുപോയി വെടിവച്ച് കൊന്നുവെന്നാണ് കേസ്. ഉമേഷിനെ തട്ടിക്കൊണ്ടുപോയ കേസിലാണ് ആതിഖ് അഹമ്മദിനും മറ്റു രണ്ടു പേർക്കും കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. നൂറിലേറെ കേസുകളുള്ള ആതിഖിന് എതിരായ ആദ്യ ശിക്ഷാവിധിയായിരുന്നു.

‘നിങ്ങൾ മാധ്യമങ്ങൾ ഉള്ളതുകൊണ്ടു മാത്രമാണ് ഞാൻ സുരക്ഷിതനായിരിക്കുന്നത്’ എന്നു കഴിഞ്ഞദിവസം ആതിഖ് പറഞ്ഞിരുന്നു. ഇതിനുപിന്നാലെ സംസ്ഥാനത്തെ ഗുണ്ടാസംഘങ്ങൾക്ക് മുന്നറിയിപ്പുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തി. പേടിച്ചുവിറച്ച ഗുണ്ടകൾ പാന്റിൽ മൂത്രമൊഴിച്ചു എന്നായിരുന്നു യോഗിയുടെ അവകാശവാദം. ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന നിലപാടാണു യോഗിയുടേത്.

English Summary: Jailed gangster Atiq Ahmed's son Asad Ahmed killed by UP Police in encounter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com