ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോ‍ർ‌ട്ട് ചെയ്യുന്നത് കേരളത്തിൽ. ഇന്നു രാവിലെ എട്ടു മണി വരെയുള്ള കണക്കനുസരിച്ച് 19,848 ആക്ടീവ് കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പറയുന്നു. രോഗമുക്തി നിരക്ക് ഇപ്പോൾ 98.68% ആണെന്നത് ആശ്വാസകരമാണ്.

രാജ്യത്ത് നിലവിൽ 60,313 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതിൽ 9,111 പുതിയ കേസുകൾ കഴിഞ്ഞ 24 മണിക്കൂറിലാണ് റിപ്പോർട്ട് ചെയ്തത്. 8.40% ആണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 4.94%. 24 മണിക്കൂറിനിടെ നടന്ന 27 മരണങ്ങൾ‌ അടക്കം ആകെ മരണസംഖ്യ 5,31,141 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,313 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,42,35,772 ആയി.

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ 220.66 കോടി ഡോസ് വാക്സീൻ നൽ‌കിയെന്നും കണക്കുകൾ പറയുന്നു. ഇതിൽ 95.21 കോടി രണ്ടാം ഡോസും 22.87 കോടി മുൻകരുതൽ ഡോസുമാണ്. കഴിഞ്ഞ 24 മണിക്കൂറിൽ നൽകിയത് 198 ഡോസുകൾ.

കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയ 1,08,436 പരിശോധനകൾ അടക്കം രാജ്യത്ത് ആകെ നടത്തിയത് 92.41 കോടി പരിശോധനകളാണ്.

Content Highlight: Covid Case Tally, Covid Death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com