ADVERTISEMENT

ബെംഗളൂരു∙ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിനെത്തുടർന്ന് ബിജെപി വിട്ട മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടർ കോൺഗ്രസിൽ ചേരും. കർണാടക പിസിസി ഓഫിസിൽ എത്തിയ ഷെട്ടർ അംഗത്വം സ്വീകരിച്ചു. മുതിർന്ന ദേശീയ, സംസ്ഥാന നേതാക്കന്മാരുടെ സാന്നിധ്യത്തിലാണു ഷെട്ടറിന്റെ കോൺഗ്രസ് പ്രവേശനം. അർധരാത്രി നടന്ന ചർച്ചകൾക്കൊടുവിലാണ് ഷെട്ടറിന്റെ കോൺഗ്രസ് പ്രവേശനത്തിൽ തീരുമാനം ഉണ്ടായത്.

ഹുബ്ബള്ളി – ധാർവാഡ് സെൻട്രൽ സീറ്റ് നിഷേധിച്ചതിനെത്തുടർന്നാണ് ഷെട്ടർ ബിജെപി വിട്ടത്. ഈ സീറ്റ് നൽകുമെന്നാണ് കോൺഗ്രസ് വാഗ്ദാനം ചെയ്തിരിക്കുന്നതെന്നാണ് വിവരം. ലിംഗായത്ത് നേതാവായ ഷെട്ടർ പാർട്ടിയിലേക്കു വരുന്നത് ബിജെപി ശക്തികേന്ദ്രമായ ഹുബ്ബള്ളി – ധാർവാഡ് സെൻട്രലിലെ കോൺഗ്രസിന്റെ പ്രതീക്ഷകൾക്ക് കരുത്തേകും. ആറു തവണയാണ് ഷെട്ടർ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിരിക്കുന്നത്.

അതേസമയം, പാർട്ടിയിൽ ചേരുന്നതിന് ഷെട്ടർ ഉപാധികളൊന്നും വച്ചിട്ടില്ലെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാർ അറിയിച്ചു.

English Summary: Jagadish Shettar likely to join Congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com