ADVERTISEMENT

മുംബൈ ∙ ആപ്പിൾ കമ്പനി നേരിട്ട് നടത്തുന്ന ഇന്ത്യയിലെ ആദ്യ റീട്ടെയിൽ സ്റ്റോർ ജനങ്ങൾക്കു തുറന്നു നൽകി. ആരാധകരുടെ നീണ്ട കാത്തുനിൽപ്പിനു വിരാമമിട്ട് ആവേശാരവങ്ങളുടെ അകമ്പടിയിൽ സിഇഒ ടിം കുക്ക് ആണ് ആപ്പിൾ സ്റ്റോർ ഉദ്ഘാടനം ചെയ്തത്.

28,000 ചതുരശ്ര അടി വലുപ്പമുള്ള സ്റ്റോറിലെ കൗതുകങ്ങൾ കാണാനായി മണിക്കൂറുകൾക്കു മുൻപേ ആളുകൾ കാത്തുനിൽപ്പ് തുടങ്ങിയിരുന്നു. മുംബൈ ബാന്ദ്ര ബിർള കോംപ്ലക്സിലെ (ബികെസി) സ്റ്റോറിന്റെയും ഉദ്ഘാടനത്തിന്റെയും ചിത്രങ്ങൾ വൈറലാണ്. ഏപ്രിൽ 20ന് ഡൽഹിയിലെ സാകേതിൽ രണ്ടാമത്തെ സ്റ്റോർ തുറക്കും. രാജ്യത്ത് ആപ്പിളിന് 25 വർഷം തികയുന്ന സാഹചര്യത്തിലാണ് സ്റ്റോർ ആരംഭിക്കുന്നത്. ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യ ഓൺലൈൻ സ്റ്റോർ 2020-ൽ തുറന്നിരുന്നു. 

മൂന്നു നിലയിലായാണു സ്റ്റോർ ഒരുക്കിയിരിക്കുന്നത്. മുംബൈയിലെ പ്രശസ്തമായ കറുപ്പുംമഞ്ഞയും ചേർന്ന ടാക്സികളിൽനിന്നു പ്രചോദനം ഉൾക്കൊണ്ടാണു ഡിസൈൻ. സ്റ്റോറിൽ 20-ലധികം ഭാഷകൾ സംസാരിക്കുന്ന 100-ലധികം ജീവനക്കാർ ഉണ്ടെന്നാണ് റിപ്പോർട്ട്. സ്റ്റോറിന്റെ വലിയ ചില്ലുവാതിൽ ചിരിയോടെ തുറന്ന ടിം കുക്ക് ഉപഭോക്താക്കളെ സ്വാഗതം ചെയ്തു. ടിം കുക്കിനൊപ്പം സെൽഫിയെടുക്കാനായതിന്റെ സന്തോഷത്തിലായിരുന്നു ആപ്പിൾ ആരാധകർ.

Tim Cook Apple Store Photo: @Dhananjay_Tech / Twitter
മുംബൈയിലെ ആപ്പിൾ സ്റ്റോറിനു മുന്നിലെ തിരക്ക്. Photo: @Dhananjay_Tech / Twitter
Tim Cook Apple Store Photo: @vibesofindia_ / Twitter
മുംബൈയിലെ ആപ്പിൾ സ്റ്റോർ ഉദ്ഘാടനം ചെയ്യുന്ന സിഇഒ ടിം കുക്ക്. Photo: @vibesofindia_ / Twitter
Tim Cook Apple Store Photo: @vibesofindia_ / Twitter
മുംബൈയിലെ ആപ്പിൾ സ്റ്റോർ ഉദ്ഘാടനം ചെയ്തശേഷം ആരാധകരോടൊപ്പം സെൽഫിക്കു പോസ് ചെയ്യുന്ന സിഇഒ ടിം കുക്ക്. Photo: @vibesofindia_ / Twitter
ആപ്പിൾ കമ്പനിയുടെ മുംബൈയിലെ സ്റ്റോർ. (Photo: Twitter, @sameerdixit16)
ആപ്പിൾ കമ്പനിയുടെ മുംബൈയിലെ സ്റ്റോർ. (Photo: Twitter, @sameerdixit16)
ആപ്പിൾ കമ്പനിയുടെ മുംബൈയിലെ സ്റ്റോർ. (Photo: Twitter, @ishanagarwal24)
ആപ്പിൾ കമ്പനിയുടെ മുംബൈയിലെ സ്റ്റോർ. (Photo: Twitter, @ishanagarwal24)
ആപ്പിൾ കമ്പനിയുടെ മുംബൈയിലെ സ്റ്റോർ. (Photo: Twitter, @iMore)
ആപ്പിൾ കമ്പനിയുടെ മുംബൈയിലെ സ്റ്റോർ. (Photo: Twitter, @iMore)
ആപ്പിൾ കമ്പനിയുടെ മുംബൈയിലെ സ്റ്റോർ. (Photo: Twitter, @iMore)
ആപ്പിൾ കമ്പനിയുടെ മുംബൈയിലെ സ്റ്റോർ. (Photo: Twitter, @iMore)

English Summary: Apple's First Store In India Opens In Mumbai, Tim Cook Welcomes Customers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com