ADVERTISEMENT

ന്യൂഡൽഹി ∙ ഏകവ്യക്തി നിയമം നടപ്പിലാക്കുന്നതിന്റെ സാധ്യത പരിശോധിച്ച് കേന്ദ്രസർക്കാർ. നിയമനിർമാണം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും നിയമമന്ത്രി കിരൺ റിജിജുവും സോളിസിറ്റർ ജനറൽ തുഷാർ മേത്തയും വിവിധ വകുപ്പ് സെക്രട്ടറിമാരും കൂടിക്കാഴ്ച നടത്തി. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഏകവ്യക്തി നിയമവുമായി ബന്ധപ്പെട്ട ചർച്ച സജീവമാകുന്നത്. 

കോടതി ഉത്തരവിലൂടെ നടപ്പിലാക്കാതെ പാർലമെന്റിൽ ബില്ലായി കൊണ്ടുവന്ന് പാസാക്കാനാണ് ആലോചിക്കുന്നതെന്ന് നേരത്തേതന്നെ സോളിസിറ്റർ ജനറൽ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഉത്തരാഖണ്ഡ്, ഗുജറാത്ത് തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ ഏകവ്യക്തി നിയമം നടപ്പാക്കുമെന്ന് നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ പ്രഖ്യാപനമുണ്ടായി. ഇതിന് നിർദേശങ്ങൾ സമർപ്പിക്കുന്നതിനായി സമിതികൾ രൂപീകരിക്കുകയും ചെയ്തിരുന്നു. 

2014, 2019 ലോക്സഭ തിരഞ്ഞെടുപ്പ് വേളകളിൽ ഏകവ്യക്തി നിയമം നടപ്പിലാക്കുമെന്ന് ബിജെപി വാഗാദാനം നൽകിയിരുന്നതാണ്. അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കി നിൽക്കെയാണ് ഇപ്പോൾ നിയമനിർമാണം നടത്തുമെന്ന സൂചനകളുമായി ബിജെപി എത്തുന്നത്. ഏകവ്യക്തിനിയമം നടപ്പായാല്‍ വിവാഹം, വിവാഹ മോചനം, പിന്തുടര്‍ച്ചാവകാശം, ദത്തെടുക്കല്‍ എന്നിവയ്ക്ക് മതാടിസ്ഥാനത്തിലുള്ള നിയമങ്ങള്‍ക്കു പകരം ഒറ്റ നിയമമാകും. പാര്‍ലമെന്റ് പാസാക്കിയാല്‍ നിയമം നടപ്പാക്കാന്‍ സര്‍ക്കാരിനു ഭരണഘടനാപരമായ അവകാശമുണ്ട്.

English Summary: Centre Begins Discussions To Implement UCC; Amit Shah Meets Law Minister And SG

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com