ADVERTISEMENT

ന്യൂഡൽഹി ∙ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷനിലുണ്ടായ ഖലിസ്ഥാൻ ആക്രമണം എൻഐഎ അന്വേഷിക്കും. ബ്രിട്ടിഷ് ഭരണകൂടവുമായി നടത്തിയ ചർച്ചകൾക്കുശേഷം ആഭ്യന്തര മന്ത്രാലയം ഇതിനായി നിർദേശം നൽകി. മാർച്ച് 19നാണ് ഹൈക്കമ്മിഷനിലെ ഇന്ത്യയുടെ ദേശീയപതാക മാറ്റി ഖലിസ്ഥാൻ പതാക ഉയർത്തുകയും കെട്ടിടത്തിന് കേടുപാടുണ്ടാക്കുകയും ഹൈക്കമിഷൻ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തത്.

പഞ്ചാബിലെ ഖലിസ്ഥാൻവാദി അമൃത്പാൽ സിങ്ങിനെതിരായ പൊലീസ് നടപടിക്കെതിരെ ഉണ്ടായ പ്രതിഷേധത്തിനിടെയായിരുന്നു ആക്രമണം. ഡൽഹി പൊലീസ് സ്പെഷൽ സെൽ യുഎപിഎ ചുമത്തി കേസ് റജിസ്റ്റർ ചെയ്തിരുന്നു. എൻെഎഎയുടെ ഭീകരവിരുദ്ധ വിഭാഗമാകും അന്വേഷിക്കുക. എൻെഎഎ സംഘം ഉടൻ ലണ്ടനിലേയ്ക്ക് പോകുമെന്ന് അധികൃതർ വ്യക്തമാക്കി.

English Summary: NIA to probe attack on Indian High Commission in London

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com