റാഞ്ചി∙ മലയാളി സിഐഎസ്എഫ് ജവാന്‍ ജാര്‍ഖണ്ഡില്‍ അജ്ഞാത വാഹനമിടിച്ച് മരിച്ചു. തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശി എം.അരവിന്ദാണ് മരിച്ചത്. ധരംപാൽ എന്ന മറ്റൊരു ജവാനൊപ്പം നടന്നുപോകുമ്പോഴാണ് അപകടമെന്നാണ് വിവരം. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഇരുവരെയും പിവിയുഎൻഎൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
English Summary: Two CISF personnel including one keralite died after being hit by an unknown vehicle in Jharkhand