ADVERTISEMENT

പട്ന∙ കോൺഗ്രസ് ഹൈക്കമാൻഡിന്റെ ദൂതുമായി മുതിർന്ന നേതാവ് ഹരീഷ് റാവത്ത് പട്നയിലെത്തി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായി ചർച്ച നടത്തി. പ്രതിപക്ഷ ഐക്യ അജൻഡയുമായി നിതീഷ് കുമാർ ഡൽഹിയിൽ കോൺഗ്രസ് നേതൃത്വവുമായി നടത്തിയ ചർച്ചയുടെ തുടർച്ചയായാണ് ഹരീഷ് റാവത്തിന്റെ സന്ദർശനം. ചർച്ചയുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ ഇരു നേതാക്കളും തയാറായിട്ടില്ല. നിതീഷ് കുമാറിനെ യുപിഎ കൺവീനർ സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്ന സൂചനകൾക്കിടയിലാണ് കൂടിക്കാഴ്ച. 

പ്രതിപക്ഷ നിരയിലെ ഐക്യത്തിനായി നിതീഷ് കുമാർ ചില പ്രായോഗിക നിർദേശങ്ങൾ കോൺഗ്രസ് നേതൃത്വത്തിനു മുന്നിൽ അവതരിപ്പിച്ചിരുന്നു. ഇക്കാര്യങ്ങളിൽ കോൺഗ്രസ് നേതൃതല കൂടിയാലോചനയ്ക്കു ശേഷമുള്ള പ്രതികരണമാകാം ഹരീഷ് റാവത്ത് മുഖേന നിതീഷിനെ അറിയിച്ചതെന്നാണു സൂചന. ബിജെപിയെ പ്രതിസന്ധിയിലാക്കാൻ ദേശീയതല ജാതി സെൻസസ് തിരഞ്ഞെടുപ്പു വിഷയമാക്കണമെന്ന നിതീഷിന്റെ നിർദേശം കോൺഗ്രസ് അംഗീകരിച്ചിരുന്നു. 

പ്രാദേശിക കക്ഷികൾക്കു സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസ് നാമമാത്ര സീറ്റുകളിൽ മത്സരിച്ചാൽ മതിയെന്നതാണു നിതീഷിന്റെ മറ്റൊരു പ്രധാന നിർദേശം. ഇക്കാര്യത്തിൽ എത്രത്തോളം വിട്ടുവീഴ്ചയ്ക്കു കോൺഗ്രസ് നേതൃത്വം തയാറാകുമെന്നതാണു കണ്ടറിയേണ്ടത്. 

English Summary: Congress' Harish Rawat admits to holding political talks with Bihar CM Nitish Kumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com