ADVERTISEMENT

കൊച്ചി∙ കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന യുവം 2023 പരിപാടിക്കായി മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണി, ദേശീയ പുരസ്കാരം നേടിയ നടി അപർണ ബാലമുരളി തുടങ്ങിയവർ കൊച്ചിയിൽ. ഇനി കേരളത്തിലും ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലേതു പോലെ യുവജനങ്ങളെല്ലാം മോദിക്കൊപ്പം അണിനിരന്ന് അദ്ദേഹത്തിനായി പ്രവർത്തിക്കുമെന്ന് അനിൽ ആന്റണി കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. യുവം പോലൊരു യൂത്ത് കോൺക്ലേവ് പ്രോത്സാഹിപ്പിക്കുന്നതിൽ സന്തോഷം രേഖപ്പെടുത്തിയ അപർണ ബാലമുരളി, ഇത് വളരെ അത്യാവശ്യമായിട്ടുള്ള കാര്യമാണെന്നും ചൂണ്ടിക്കാട്ടി.

അനിൽ ആന്റണി, അപർണ ബാലമുരളി എന്നിവർക്കു പുറമെ ബിജെപി നേതാവു കൂടിയായ നടൻ സുരേഷ് ഗോപി, ഉണ്ണി മുകുന്ദൻ, നടനും ഗായകനുമായ വിജയ് യേശുദാസ്, നവ്യ നായർ, ഗായകൻ ഹരിശങ്കർ തുടങ്ങിയവരും ‘യുവ’ത്തിന്റെ വേദിയിലെത്തി.

‘ഇനി കേരളത്തിലും ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലേതു പോലെ യുവജനങ്ങളെല്ലാം മോദിജിയുടെ കൂടെ അണിനിരന്ന് മോദിജിക്കു വേണ്ടി പ്രവർത്തിക്കും. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ഇന്ത്യയെ ഒരു വികസിത രാജ്യമാക്കുക, രാജ്യാന്തര തലത്തിൽ ഇന്ത്യയെ ഒരു വിശ്വഗുരുവാക്കുക എന്നീ മോദിജിയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ കേരളത്തിലെ യുവതീയുവാക്കളും അദ്ദേഹത്തിനൊപ്പം അണിനിരക്കും.’ – അനിൽ ആന്റണി പറഞ്ഞു.

anil-antony-vijay-yesudas-unni-mukundan
അനിൽ ആന്റണി സദസിനെ അഭിവാദ്യം ചെയ്യുന്നു. വിജയ് യേശുദാസ്, ഉണ്ണി മുകുന്ദൻ തുടങ്ങിയവരെയും കാണാം. ചിത്രം: ജോസ്കുട്ടി പനയ്‌ക്കൽ ∙ മനോരമ

‘യൂത്ത് കോൺക്ലേവ് ആയതുകൊണ്ടുതന്നെ, ഭാവിയെക്കുറിച്ചുള്ള ഒരു കാഴ്ചപ്പാട് അതിലുണ്ട്. തീർച്ചയായിട്ടും പ്രധാനമന്ത്രിയുടെ കൂടെ ഈയൊരു വേദി പങ്കിടാൻ പറ്റിയതിൽ വലിയ സന്തോഷം. ഇതുപോലുള്ളൊരു യൂത്ത് കോൺക്ലേവ് പ്രോത്സാഹിപ്പിക്കുന്നതിലും സന്തോഷം. വളരെ അത്യാവശ്യമായിട്ടുള്ള ഒരു കാര്യമാണിത്.’ – അപർണ ബാലമുരളി ചൂണ്ടിക്കാട്ടി.

English Summary: Aparna Balamurali, Anil Antony, Vijay Yesudas At Kochi To Participate In Yuvam 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com