ADVERTISEMENT

തിരുവനന്തപുരം∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് തലസ്ഥാനത്ത് ചൊവ്വാഴ്ച കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയതായി സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു. ശംഖുമുഖം ഡൊമസ്റ്റിക് എയർപോര്‍ട്ട് മുതൽ ആള്‍സെയിൻസ്, ചാക്ക, പേട്ട, പാറ്റുർ, ആശാൻ സ്‍ക്വയർ, പഞ്ചാപുര, ആർബിഐ, ബേക്കറി ജംക്‌ഷൻ, പനവിള, മോഡൽ സ്കൂള്‍ ജംക്‌ഷൻ, അരിസ്റ്റോ ജംക്‌ഷൻ, തമ്പാനൂർ വരയെുള്ള റോഡിലും ബേക്കറി ജംക്‌ഷൻ, വാൻറോസ്, ജേക്കബ്സ്, സെൻട്രൽ സ്റ്റേഡിയം വരെയുള്ള റോഡിലും രാവിലെ 7.00 മണി മുതൽ ഉച്ചയ്ക്ക് 2.00 മണി വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.

പ്രധാനമന്ത്രിയുടെ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലെ പൊതുപരിപാടിയുമായി ബന്ധപ്പെട്ട് വരുന്ന വാഹനങ്ങള്‍ തമ്പാനൂര്‍ മാഞ്ഞാലിക്കുളം ഗ്രൗണ്ടിലോ, തൈക്കാട് സ്വാതി തിരുനാള്‍ സംഗീത കോളജ് പരിസരത്തോ, കിള്ളിപ്പാലത്തുള്ള ചാല ഗവണ്‍മെന്റ് ബോയ്സ് ഹയര്‍ സെക്കൻഡറി സ്കൂള്‍ ഗ്രൗണ്ടിലോ, ചാല ഗവണ്‍മെന്റ് ഹൈസ്കൂള്‍ ഗ്രൗണ്ടിലോ പാര്‍ക്ക് ചെയ്യാം. സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പരിപാടിയുമായി ബന്ധപ്പെട്ട് വരുന്ന വാഹനങ്ങള്‍ സംസ്കൃത കോളജ് പരിസരത്തോ, യൂണിവേഴ്സിറ്റി കോളജ് പരിസരത്തോ, കേരളാ യൂണിവേഴ്സിറ്റി ക്യാംപസ് പരിസരത്തോ, പാളയം എല്‍എംഎസ്ഗ്രൗണ്ടിലോ, കവടിയാര്‍ സാല്‍വേഷന്‍ ആര്‍മി സ്കൂള്‍ ഗ്രൗണ്ടിലോ പാര്‍ക്ക് ചെയ്യാം.

പൊതുപരിപാടികളുമായി  ബന്ധപ്പെട്ട് വരുന്ന വാഹനങ്ങള്‍ പ്രധാന റോഡിലോ, ഇടറോഡുകളിലോ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. അങ്ങനെ പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതുള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

English Summary: PM Modi's visit: Heavy security and Traffic Control in Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com