ADVERTISEMENT

ലക്നൗ∙ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വധഭീഷണി ഉയർത്തിയ സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്ത് പൊലീസ്. അടിയന്തര ആവശ്യങ്ങൾക്കായി ഉത്തർപ്രദേശ് സർക്കാർ ക്രമീകരിച്ച എമർജൻസി നമ്പറായ 112ൽ വിളിച്ചാണ് അജ്ഞാതൻ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി ഉയർത്തിയത്. ‘മുഖ്യമന്ത്രി യോഗിയെ ഞാൻ ഉടൻ കൊലപ്പെടുത്തും’ എന്നായിരുന്നു ഭീഷണി. വധഭീഷണി ഉയർന്നതിനു പിന്നാലെ ഇതുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. 

‘ഡയൽ 112ൽ വിളിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വധഭീഷണി ഉയർത്തിയ സംഭവത്തിൽ അജ്ഞാതനായ വ്യക്തിക്കെതിരെ ഐപിസി 506, 507 വകുപ്പുകൾ പ്രകാരവും ഐടി ആക്ട് 66 പ്രകാരവും സുശാന്ത് ഗോൾഫ് സിറ്റിയിൽ കേസ് റജിസ്റ്റർ ചെയ്തു’ – ഉത്തർപ്രദേശ് പൊലീസ് അറിയിച്ചു.

നേരത്തെ, രണ്ടു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ പ്രധാനമന്ത്രിയെ ചാവേർ ആക്രമണത്തിൽ വധിക്കുമെന്നു ഭീഷണിക്കത്ത് എഴുതിയ പ്രതിയെ കേരള പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുൻവൈരാഗ്യം മൂലം അയൽവാസിയുടെ പേരിൽ വ്യാജക്കത്തു തയാറാക്കിയ കതൃക്കടവ് അഞ്ചാണിക്കൽ സേവ്യറിനെ (58)യാണു നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കതൃക്കടവിനു സമീപം കേറ്ററിങ് സ്ഥാപനം നടത്തുകയാണു പ്രതി. ഭീഷണിക്കത്തു വിവാദമായതോടെ ശനിയാഴ്ച കസ്റ്റഡിയിലെടുത്ത ഇയാളെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. ഭീഷണി സന്ദേശമയച്ചതിനും കലാപമുണ്ടാക്കാൻ ശ്രമിച്ചതിനുമാണു കേസ്.

English Summary: Uttar Pradesh CM Yogi Adityanath receives death threat, case registered

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com