ADVERTISEMENT

തിരുവനന്തപുരം∙ വാഹനത്തിൽ മദ്യ വിൽപന നടത്തിയതിനെ തുടർന്ന് തിരുവനന്തപുരത്ത് യുവാവ് എക്സൈസ് പിടിയിൽ. കുമാരപുരം പൊതുജനം റോഡിൽ ഇഷാൻ നിഹാൽ ആണ് അറസ്റ്റിലായത്. തുറന്ന വാനിൽ പരസ്യമായി കോക്ടെയ്ൽ വിൽപന നടത്തിവരികയായിരുന്നു. 

Read also: ‘ലഹരിക്കാരായ’ നടീനടൻമാരെ കൃത്യമായി അറിയാം; ഇടപെടാന്‍ സഹകരണമില്ലെന്ന് എക്‌സൈസ്

എക്സൈസിന് വാട്സാപ് വിഡിയോ വഴി ലഭിച്ച ദൃശ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 10 ലീറ്റർ വിദേശ മദ്യവും 38 ലീറ്റർ ബിയറും കണ്ടെടുത്തു. സമൂഹമാധ്യമങ്ങളിൽ കോക്ടെയിൽ വിൽപനയെക്കുറിച്ച് പരസ്യം നൽകുകയും ചെയ്തിരുന്നു. അബ്കാരി നിയമലംഘനത്തിനാണ് കേസെടുത്തത്. വാഹനവും പിടിച്ചെടുത്തു.

English Summary: Youth arrested in selling cocktail in open van

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com