ADVERTISEMENT

ന്യൂഡൽഹി∙ പരാതികളില്ലെങ്കിലും വിദ്വേഷ പ്രസംഗം നടത്തുന്നവർക്കെതിരെ കേസെടുക്കണമെന്ന് ആവർത്തിച്ച് സുപ്രീം കോടതി. 2022ലാണ് വിദ്വേഷ പ്രസംഗത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഡൽഹി, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് പൊലീസിന് സുപ്രീം കോടതി ഉത്തരവ് നൽകിയത്. ഈ ഉത്തരവാണ് മറ്റു സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ബാധകമാക്കിയത്. കേസ് റജിസ്റ്റർ ചെയ്യാൻ വൈകിയാൽ കോടതിയലക്ഷ്യമായി പരിഗണിക്കുമെന്നും മുന്നറിയിപ്പ് നൽകി. 

വിദ്വേഷ പ്രസംഗം രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്ക് കോട്ടം വരുത്തുമെന്നു കോടതി പറഞ്ഞു. ജഡ്ജിമാർക്ക് രാഷ്ട്രീയമില്ല. ഇന്ത്യൻ ഭരണഘടനയാണ് ജഡ്ജിമാരുടെ ചിന്തയിലുള്ളത്. അതുകൊണ്ടു തന്നെ  വിദ്വേഷ പ്രസംഗം നടത്തുന്നത് ഏതു പാർട്ടിക്കാരനായാലും നടപടി എടുക്കുന്നതിൽ പ്രശ്നമില്ലെന്നും കോടതി പറഞ്ഞു. വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമർശം. ജസ്റ്റിസ് കെ.എം. ജോസഫ്, ബി.വി.നാഗരത്ന എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. 

എല്ലാ സംസ്ഥാനങ്ങളിലും വിദ്വേഷ പ്രസംഗം നിരീക്ഷിക്കാൻ നോഡൽ ഓഫിസറെ നിയമിക്കണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടു. സമൂഹമാധ്യങ്ങളിൽനിന്ന് ഇത്തരം പ്രസംഗങ്ങൾ നീക്കം ചെയ്യുന്നതിനും നടപടി വേണമെന്നും ആവശ്യപ്പെട്ടു. ജില്ലാതലത്തിൽ നോഡൽ ഓഫിസറെ നിയമിക്കുന്നതിനുള്ള സാധ്യത കോടതി ആരാഞ്ഞു. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ ഉൾപ്പെടെയുള്ളവർക്കെതിരെ വിദ്വേഷ പ്രസംഗത്തിന് കേസ് എടുക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. കേസ് മേയ് 12ന് വീണ്ടും പരിഗണിക്കും. 

English Summary: On Hate Speech, Supreme Court's big order to states

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com