ADVERTISEMENT

കൊച്ചി∙ എണ്ണമോഷണം ആരോപിച്ച് നൈജീരിയയിൽ തടവിലായ നാവികരെ മോചിപ്പിക്കും. ആകെ 26 നാവികരാണ് കപ്പലിലുള്ളത്. ഇതിൽ മൂന്ന് മലയാളികളടക്കം 16 ഇന്ത്യക്കാരുമുണ്ട്. കൊച്ചി സ്വദേശികളായ സനു ജോസ്, മിൽട്ടൻ, കൊല്ലം സ്വദേശി വിജിത് വി.നായർ എന്നിവരാണ് മലയാളികൾ. നൈജീരിയൻ കോടതി നാവികരെ കുറ്റവിമുക്തരാക്കി. കപ്പൽ ഉടമകൾ 9 ലക്ഷം രൂപയോളം പിഴയടയ്ക്കണം. വൻതുക നഷ്ടപരിഹാരവും നൽകണം.

ഓഗസ്റ്റ് 8നാണ് നോർവേ ആസ്ഥാനമായ ‘എംടി ഹീറോയിക് ഇഡുൻ’ എന്ന കപ്പൽ നൈജീരിയയിലെ എകെപിഒ ടെർമിനലിൽ ക്രൂഡ് ഓയിൽ നിറയ്ക്കാൻ എത്തിയത്. നൈജീരിയൻ നാവികസേനയുടെ നിർദേശപ്രകാരം കപ്പൽ ഗിനി സേന തടഞ്ഞുവച്ചു. ക്രൂഡ് ഓയിൽ മോഷണത്തിനു വന്ന കപ്പൽ എന്നു സംശയിച്ചാണു കസ്റ്റഡിയിലെടുത്തത്. കപ്പലിന്റെ ഉടമസ്ഥതയുള്ള ഒഎസ്എം മാരിടൈം കമ്പനി 20 ലക്ഷം ഡോളർ പിഴ അടച്ചെങ്കിലും മോചനത്തിനു വഴിതുറന്നിരുന്നില്ല.

English Summary: Indian Sailors Detained in Nigeria to be Freed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com