ADVERTISEMENT

ഭുജ് ∙ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പങ്കെടുത്ത ചടങ്ങിനിടെ ഉറങ്ങിയതിന് കച്ച് ജില്ലയിലെ ഭുജ് മുനിസിപ്പാലിറ്റി ചീഫ് ഓഫിസർ ജിഗർ പട്ടേലിനെ സസ്പെൻഡ് ചെയ്തു. സംസ്ഥാന നഗര വികസന, നഗര ഭവന വകുപ്പാണ് സസ്‌പെൻഡ് ചെയ്തത്. ചടങ്ങിനിടെ ജിഗർ പട്ടേല്‍ ഉറങ്ങുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് നടപടി.

ഗുജറാത്ത് സിവിൽ സർവീസ് റൂൾസ് (അച്ചടക്കവും അപ്പീലും) 1971 ലെ 5(1)(എ) പ്രകാരമാണ് സസ്‌പെൻഡ് ചെയ്തത്. ഭുജിൽ നടന്ന ചടങ്ങിൽ, കച്ചിലെ ഭൂകമ്പബാധിതരായ 14,000 ത്തോളം ആളുകളുടെ പുനരധിവാസത്തിനായുള്ള ഭവനത്തിന്റെ ഉടമസ്ഥാവകാശ രേഖകൾ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ വിതരണം ചെയ്തു.

English Summary: Gujarat Officer Suspended For Dozing Off At Chief Minister's Event

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com