ADVERTISEMENT

അഹമ്മദാബാദ് ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കി ബാത് റേഡിയോ പരിപാടിക്കായി 830 കോടി രൂപ ചെലവിട്ടെന്ന് ആരോപിച്ച ആം ആദ്മി പാർട്ടി (എഎപി) ഗുജറാത്ത് അധ്യക്ഷൻ ഇസുദൻ ഗദ്‌വിക്കെതിരെ കേസ്. 100 പതിപ്പിനായി കേന്ദ്ര സർക്കാർ നികുതിദായകരുടെ 830 കോടി രൂപയാണ് ചെലവഴിച്ചതെന്നായിരുന്നു ആരോപണം. 

അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചുവെന്ന പരാതിയിലാണ് കേസെടുത്തതെന്ന് സൈബർ ക്രൈം ബ്രാഞ്ച് അറിയിച്ചു. വ്യാജ എഫ്ഐആർ റജിസ്റ്റർ ചെയ്ത് നേതാക്കളെ അപമാനിക്കുകയാണ് ബിജെപി സർക്കാർ ചെയ്യുന്നതെന്ന് ആരോപിച്ച് എഎപി രംഗത്തെത്തി. 

ഏപ്രിൽ 28നാണ് മൻ കി ബാത്തിനെതിരെ ഗദ്‌വി ട്വീറ്റ് ചെയ്തത്. മൻ കി ബാത് ഒരു പതിപ്പിന്റെ ചെലവ് 8.3 കോടി രൂപ. 100 പതിപ്പിന് 830 കോടി രൂപ. ഇത് വളരെ കൂടുതലാണ്. ബിജെപി പ്രവർത്തകരാണ് ഇതിൽ പ്രതിഷേധിക്കേണ്ടതെന്നും കാരണം അവരാണ് മൻ കി ബാത് കൂടുതൽ കേൾക്കുന്നതെന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.

എന്നാൽ, മൻ കി ബാത്തിന്റെ 100 പതിപ്പുകളുടെ പരസ്യത്തിനും മറ്റുമായി ആകെ 8.3 കോടി രൂപയാണ് ചെലവഴിച്ചതെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) അറിയിച്ചു. 

English Summary: AAP Gujarat chief says 830 crore spent on 'Mann Ki Baat'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com