ADVERTISEMENT

തിരുവനന്തപുരം ∙ കക്കുകളി നാടകത്തിന് പ്രദര്‍ശനാനുമതി നിഷേധിക്കണമെന്ന് ഓര്‍ത്തഡോക്സ് സഭ. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ മതസൗഹാര്‍ദം തകര്‍ക്കാനാണ് ശ്രമമെന്നും മനുഷ്യനെ ഒന്നിപ്പിക്കേണ്ട കല ഭിന്നിപ്പിക്കാനുള്ള മാര്‍ഗമാക്കി ഉപയോഗിക്കരുതെന്നും സഭാ സെക്രട്ടറി ബിജു ഉമ്മന്‍ പറഞ്ഞു. 

‘കലയും കലാരൂപങ്ങളും സാഹിത്യവും സമൂഹത്തെ ഒന്നിപ്പിക്കാനുള്ളതായിരിക്കണം. ബന്ധപ്പെട്ട അധികാരികൾ ഇതിന്റെ പ്രദർശനാനുമതി നിഷേധിക്കണം. സമൂഹമാധ്യമങ്ങളിൽ നിന്ന് പിന്‍വലിക്കാനുള്ള നടപടികൾ സ്വീകരിക്കണം.’– ബിജു ഉമ്മൻ പറഞ്ഞു.നാടകം സന്യാസ സമൂഹത്തെ മുഴുവന്‍ അപമാനിക്കുന്നതാണെന്നും സഭ വ്യക്തമാക്കി.

നാടകം നിരോധിക്കണമെന്നാവശ്യപ്പെട്ട് കെസിബിസിയടക്കമുള്ളവര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. മതവികാരം വ്രണപ്പെടുത്തുന്ന നടപടികള്‍ സര്‍ക്കാര്‍ അംഗീകരിക്കില്ലെന്നായിരുന്നു നാടകം സംബന്ധിച്ചുയര്‍ന്ന വിവാദത്തില്‍ സജി ചെറിയാന്‍ പ്രതികരിച്ചത്. ഫ്രാന്‍സിസ് നൊറോണയുടെ 'കക്കുകളി'യെന്ന കഥ ജോബ് മഠത്തിലാണ് നാടകമാക്കിയത്.

English Summary: Kakkukali drama should be banned; Orthodox Church

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com