ADVERTISEMENT

ന്യൂഡൽഹി ∙ അതിർത്തിയിൽ ശാന്തിയും സമാധാനവും പുലരാത്തിടത്തോളം കാലം ഇന്ത്യ–ചൈന ബന്ധം സാധാരണത്തേതു പോലെയാകില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. ഷാങ്ഹായ് സഹകരണ സംഘടനയിലെ വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 

‘ഇന്ത്യ–ചൈന ബന്ധം സാധാരണ നിലയിലല്ല. അതിർത്തി അശാന്തമായി തുടരുന്നിടത്തോളം അത് സാധാരണ നിലയിലേക്ക് എത്തില്ല. അതിർത്തിയിലെ സാഹചര്യത്തെ കുറിച്ച് ചൈനീസ് വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി. അതിർത്തിയിൽ നിന്നുള്ള പിന്മാറ്റത്തെ കുറിച്ചുള്ള ചർച്ചകൾ മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട്’– ജയശങ്കർ പറഞ്ഞു.

ഷാങ്ഹായ് സഹകരണ സംഘടന യോഗത്തിനിടെ ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തി. ഷാങ്ഹായ് സഹകരണ സംഘടന യോഗത്തിനു മുൻപും ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തിയിരുന്നു. ഇന്ത്യ–ചൈന അതിർത്തി പ്രദേശങ്ങളിൽ സ്ഥിരമായ സമാധാനം ഉറപ്പാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഗോവയിൽ വച്ചാണ് ചൈനീസ് വിദേശകാര്യ മന്ത്രിയുമായി ജയശങ്കർ കൂടിക്കാഴ്ച നടത്തിയത്. 

English Summary: "India-China Relations Are Not Normal, Can't Be Normal If...": S Jaishankar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com