ചാള്‍സിന്റെ കിരീടധാരണത്തിനിടെ ഉറക്കച്ചടവില്‍ കുഞ്ഞു രാജകുമാരന്‍; ലൂയിയുടെ ചിത്രം വൈറൽ

Prince William, Princess Catherine, Princess Charlotte, Prince Louis (Photo by Yui Mok / POOL / AFP)
വില്യം രാജകുമാരൻ, ഭാര്യ കെയ്റ്റ്, മക്കളായ ലൂയി രാജകുമാരൻ, ഷാര്‍ലറ്റ് രാജകുമാരി (Photo by Yui Mok / POOL / AFP)
SHARE

ലണ്ടൻ ∙ ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണത്തിനിടെ സമൂഹമാധ്യമങ്ങളുടെ ഹൃദയം കവര്‍ന്നത് ചാൾസ് രാജാവിന്റെ മൂത്തമകനും കിരീടാവകാശിയുമായ വില്യം രാജകുമാരന്റെ മകൻ ലൂയി രാജകുമാരൻ. അഞ്ച് വയസ്സുകാരനായ ലൂയിക്ക് ചടങ്ങുകള്‍ നന്നായി ബോറടിച്ചു. ഉറക്കം വന്ന് കോട്ടുവായിടുന്ന ലൂയി രാജകുമാരന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 

Princess Charlotte, Prince Louis (Photo by Victoria Jones / POOL / AFP)
ഷാര്‍ലറ്റ് രാജകുമാരി, ലൂയി രാജകുമാരൻ (Photo by Victoria Jones / POOL / AFP)

രസകരമെന്ന് കണ്ടെത്തിയ എന്തോ സഹോദരി ഷാര്‍ലറ്റ് രാജകുമാരിയെ, ലൂയി വിളിച്ച് കാണിക്കുന്നതും വ്യാപകമായി പ്രചരിച്ചു. വില്യമിന്റെ മൂത്തമകനായ ജോർജ് രാജകുമാരൻ മുത്തച്ഛന്റെ ഔദ്യോഗിക ‘പേജ് ബോയ്’ സ്ഥാനം വഹിച്ച് ചുവപ്പ് യൂണിഫോമിൽ സജീവസാന്നിധ്യമായി ചടങ്ങിൽ നിറഞ്ഞുനിന്നതും കൗതുക കാഴ്ചയായി. ‌

Prince William, Princess Catherine, Princess Charlotte, Prince Louis (Photo by Yui Mok / POOL / AFP)
വില്യം രാജകുമാരൻ, ഭാര്യ കെയ്റ്റ്, മക്കളായ ലൂയി രാജകുമാരൻ, ഷാര്‍ലറ്റ് രാജകുമാരി (Photo by Yui Mok / POOL / AFP)

ബക്കിങ്ങാം കൊട്ടാരത്തിന്റെ മട്ടുപ്പാവില്‍ രാജകുടുംബാംഗങ്ങള്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ചാൾസിന്റെ ഇളയമകൻ ഹാരിയും ചാള്‍സിന്റെ മൂത്ത സഹോദരന്‍ ആന്‍ഡ്രൂവും ഒഴിഞ്ഞുനിന്നതും ശ്രദ്ധേയമായി. രാജപദവി ഉപേക്ഷിച്ച ഹാരിക്ക് കിരീടധാരണ ചടങ്ങിൽ മൂന്നാം നിരയിലാണ് സ്ഥാനം കിട്ടിയത്. ഹാരിക്ക് ചടങ്ങുകളിൽ ഔപചാരിക പങ്കാളിത്തമൊന്നുമില്ലായിരുന്നു.

Prince George (Photo by Andy Stenning / POOL / AFP)
ജോർജ് രാജകുമാരൻ (Photo by Andy Stenning / POOL / AFP)
Prince Louis, Prince George, Princess Charlotte (Photo by JUSTIN TALLIS / POOL / AFP)
ഷാര്‍ലറ്റ് രാജകുമാരി, ജോർജ് രാജകുമാരൻ, ലൂയി രാജകുമാരൻ (Photo by JUSTIN TALLIS / POOL / AFP)
Prince Harry (Photo by TOBY MELVILLE / POOL / AFP)
ഹാരി രാജകുമാരൻ (Photo by TOBY MELVILLE / POOL / AFP)

English Summary: Adorable pics of Prince Louis at King Charles' Coronation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA