ADVERTISEMENT

തിരുവനന്തപുരം ∙ കേരളത്തെ കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിനായി ഓസ്കർ ജേതാവ് റസൂല്‍ പൂക്കുട്ടി ട്വിറ്ററില്‍ ആഹ്വാനം ചെയ്ത ‘മൈകേരളസ്റ്റോറി’ ഹാഷ്ടാഗില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രശംസിച്ച് തമിഴ്നാട് സ്വദേശി നന്ദകുമാര്‍ സദാശിവം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തെറ്റി നിക്ഷേപിച്ച പണം മടക്കി നല്‍കിയതിലാണ് അദ്ദേഹം സർക്കാരിനെ പ്രശംസിച്ചത്.

പ്രളയകാലത്ത് കേരളത്തെ സഹായിക്കുന്നതിലേക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നന്ദകുമാര്‍ 2000 രൂപ സംഭാവന നല്‍കിയിരുന്നു. മാസങ്ങള്‍ക്ക് ശേഷം അതേ അക്കൗണ്ടിലേക്ക് തെറ്റുപറ്റി 10,000 രൂപ നിക്ഷേപിച്ചു. പണം ദുരിതാശ്വാസ നിധിയിലേക്കാണ് പോയതെന്ന് മനസ്സിലായതോടെ ഗൂഗിളില്‍ നിന്നും ലഭിച്ച ഫോണ്‍ നമ്പറില്‍ കേരളത്തിന്റെ ധനകാര്യ സെക്രട്ടറിയെ വിളിച്ചു. അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് ഇ–മെയില്‍ അയച്ചതിന് പിന്നാലെ മുഴുവന്‍ പണവും തിരികെ ലഭിച്ചുവെന്ന് നന്ദകുമാര്‍ ട്വീറ്റ് ചെയ്തു.

സര്‍ക്കാര്‍ സംവിധാനത്തില്‍നിന്നും അപൂര്‍വമായി കേള്‍ക്കുന്ന കാര്യമാണെന്നും ഇക്കാര്യം പങ്കുവച്ചതില്‍ സന്തോഷമെന്നും ഇതു റീട്വീറ്റ് ചെയ്തുകൊണ്ട് റസൂല്‍ പൂക്കുട്ടി കുറിച്ചു. കഴിഞ്ഞ ദിവസം ‘മൈകേരളസ്റ്റോറി’ എന്ന ഹാഷ്ടാഗിനൊപ്പം ‘തിരുവനന്തപുരത്തെ പാളയം മസ്ജിദും ഗണപതികോവിലും ഒരേ മതിൽ പങ്കിടുന്നത് അറിയാമോ’ എന്ന് റസൂല്‍ പൂക്കുട്ടി ട്വീറ്റ് ചെയ്തിരുന്നതും ചർച്ചയായി.

English Summary: Tamil Nadu native praises Kerala Government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com