ADVERTISEMENT

ന്യൂഡൽഹി‍∙ ലൈംഗികാതിക്രമ ആരോപണം നേരിടുന്ന ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷൻ ശരണിനെതിരെ ഗുസ്തിതാരങ്ങൾ നടത്തുന്ന പ്രതിഷേധത്തിനു പിന്തുണയുമായി വിവിധ സംസ്ഥാനങ്ങളിൽനിന്നു കർഷകരെത്തി. താരങ്ങളെ പിന്തുണച്ച് കർഷകരുടെ സംഘടനയായ സംയുക്ത കിസാൻ മോർച്ച (എസ്കെഎം) രാജ്യവ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ചതിനെത്തുടർന്ന് ഡൽഹിയിലെ ജന്തർ മന്തറിലും ഡൽഹിയുടെ അതിർത്തിപ്രദേശങ്ങളിലും സുരക്ഷ വർധിപ്പിച്ചു.

ഡൽഹി ജന്തർമന്തറിൽ ഗുസ്തി താരങ്ങളുടെ സമരപന്തലിൽ പിന്തുണയുമായെത്തിയ കർഷകർ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ

ഡൽഹി ജന്തർമന്തറിൽ ഗുസ്തി താരങ്ങളുടെ സമരപന്തലിൽ പിന്തുണയുമായെത്തിയ  കർഷകർക്കു നന്ദി പറയുന്ന  വിനേഷ് ഫോഗട്ട്.  ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ

∙ പൂർണ പിന്തുണയെന്ന് രാകേഷ് ടിക്കായത്ത്

എസ്കെഎം നേതാക്കളായ രാകേഷ് ടിക്കായത്ത്, ഹന്നൻ മൊല്ല തുടങ്ങിയവർ ജന്തർ മന്തറിലെത്തി ഗുസ്തി താരങ്ങളെ കണ്ടു. താരങ്ങൾക്ക് പൂർണ പിന്തുണ നൽകുന്നുവെന്നും ഭാവി നടപടികൾ ഇന്ന് തീരുമാനിക്കുമെന്നും രാകേഷ് ടിക്കായത്ത് നേരത്തേ വ്യക്തമാക്കിയിരുന്നു. ‘‘ഈ വിഷയത്തിൽ മോദി സർക്കാരിനെ ആക്രമിക്കരുതെന്ന് അവർ പറയുന്നു. എന്തുകൊണ്ട് ഞങ്ങൾ ആക്രമിക്കേണ്ട? ബ്രിജ്ഭുഷനെതിരായ ആരോപണങ്ങളിൽ രാഹുൽ ഗാന്ധിയെ ആണോ ഞങ്ങൾ വിമർശിക്കേണ്ടത്? ഇത്തരം കേസുകളിൽ ഡൽഹി പൊലീസ് നേരത്തേ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലേ? എങ്കിൽ ബ്രിജ്ഭുഷനെയും അറസ്റ്റ് ചെയ്യേണ്ട. അല്ലെങ്കിൽ നടപടിയെടുക്കണം. സമാധാനമായി പ്രതിഷേധം നടത്താൻ ഗുസ്തി താരങ്ങൾ പിന്തുണ തേടി. അതു കൊടുക്കാൻ ഞങ്ങൾ തയാറാണ്. രാജ്യത്തിന് അഭിമാനമായ താരങ്ങൾ ഇപ്പോൾ അവഗണിക്കപ്പെട്ടു’’ – ടിക്കായത്ത് ചോദിച്ചു.

ഡൽഹി ജന്തർമന്തറിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി വിവിധ സംസ്ഥാനങ്ങളിൽനിന്നെത്തിയ കർഷകർ. ചിത്രം:  ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ

ഡൽഹി ജന്തർമന്തറിൽ ഗുസ്തി താരങ്ങളുടെ സമരപന്തലിൽ പിന്തുണയുമായെത്തിയ  കർഷകർക്കു നന്ദി പറയുന്ന വിനേഷ് ഫോഗട്ടിനെ അനുഗ്രഹിക്കുന്നവർ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ

അതേസമയം, പ്രതിഷേധത്തിന് പിന്തുണയുമായെത്തിയ കർഷകർക്ക് താരങ്ങളെ പ്രതിനിധീകരിച്ച് വിനേഷ് ഫോഗട്ടും സാക്ഷി മാലിക്കും നന്ദി അറിയിച്ചു. ‘‘ഞങ്ങൾ നിങ്ങളുടെ പെൺമക്കളാണ്. അനീതിക്കെതിരെ പോരാടുന്ന എല്ലാ പെൺകുട്ടികൾക്കുംവേണ്ടി നിങ്ങൾ എഴുന്നേറ്റു നിൽക്കണം’’ – ഫോഗട്ട് പറഞ്ഞു. രാത്രി ഏഴു മണിക്ക് ഈ രാജ്യം മുഴുവൻ ഞങ്ങളുടെ ഒപ്പം മെഴുകുതിരി കത്തിക്കണമെന്ന് ബജ്‌രംഗ് പുനിയയും അഭ്യർഥിച്ചു. ‘‘രാജ്യത്തെ മുഴുവൻ ജനങ്ങളോടുമാണ് ഞങ്ങൾ അഭ്യർഥിക്കുന്നത്. ഇന്ത്യയുടെ ഈ പെൺമക്കൾക്ക് നീതി ലഭിക്കണം’’ – പുനിയ ട്വീറ്റ് ചെയ്തു.

സാക്ഷി മാലിക്. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ

∙ ‘കുട്ടികൾക്ക് നീതി കിട്ടുംവരെ സമരം’

പഞ്ചാബ്, ഹരിയാന, ഡൽഹി, ഉത്തർ പ്രദേശ് എന്നിവിടങ്ങളിൽനിന്നുള്ള വിവിധ നേതാക്കളും മറ്റുമായി ആയിരത്തിലധികംപേർ ജന്തർ മന്തറിലേക്ക് എത്തും. ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിൽനിന്നുള്ള ഖാപ് പഞ്ചായത്ത് നേതാക്കളും ഗുസ്തിതാരങ്ങൾക്ക് പിന്തുണയുമായി ഇന്നു വൈകിട്ട് ഖാപ് പഞ്ചായത്ത് സംഘടിപ്പിക്കും. കർഷക സംഘടനകളും മഹിള, വിദ്യാർഥി സംഘടനകളും ഡൽഹിയിൽ താരങ്ങൾക്ക് പിന്തുണയുമായെത്തിയിട്ടുണ്ട്. ഈ കുട്ടികൾക്ക് നീതി കിട്ടും വരെ പ്രതിഷേധം തുടരുമെന്ന് പാലം ഖാപ് പഞ്ചായത്ത് പ്രസിഡന്റ് ചൗധരി സുരേന്ദർ സോളങ്കി പറഞ്ഞു. മുന്നോട്ട് എങ്ങനെ പോകണമെന്ന് ഇന്ന് ഞങ്ങളെല്ലാവരുംകൂടി തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡൽഹി ജന്തർമന്തറിൽ ഗുസ്തി താരങ്ങളുടെ സമരപന്തലിൽ പിന്തുണയുമായെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ

ഡൽഹി ജന്തർമന്തറിൽ ഗുസ്തി താരങ്ങളുടെ സമരപന്തലിൽ പിന്തുണയുമായെത്തിയ  കർഷകർക്കു നന്ദി പറയുന്ന സാക്ഷി മാലിക്കിനെ അനുഗ്രഹിക്കുന്നവർ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ

ഗുസ്തി താരങ്ങൾ പ്രതിഷേധിക്കുന്ന വേദിയിൽനിന്ന് മറ്റൊരു വശത്താണ് ഇവർ സംഘടിച്ചിരിക്കുന്നത്. ഇവർക്ക് ഭക്ഷണം കഴിക്കുന്നതിനും തയാറാക്കുന്നതിനും ആവശ്യമായ പാത്രങ്ങൾ അടക്കം വലിയ ലോറികളും സ്ഥലത്തെത്തി. പ്രായമായ ആളുകൾ അടക്കമുള്ളവരും ഈ സംഘത്തിലുണ്ട്. ഡൽഹിയുടെ അതിർത്തി സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ് പിന്തുണയറിയിച്ച് ഇവിടെയെത്തിയിരിക്കുന്നത്.

ഡൽഹി ജന്തർമന്തറിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി വിവിധ സംസ്ഥാനങ്ങളിൽനിന്നെത്തിയ കർഷകർ. ചിത്രം:  ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
ഡൽഹി ജന്തർമന്തറിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി വിവിധ സംസ്ഥാനങ്ങളിൽനിന്നെത്തിയ കർഷകർ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
ഡൽഹി ജന്തർമന്തറിൽ ഗുസ്തി താരങ്ങളുടെ സമരപന്തലിൽ പിന്തുണയുമായെത്തിയ  കർഷകർ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
ഡൽഹി ജന്തർമന്തറിൽ ഗുസ്തി താരങ്ങളുടെ സമരപന്തലിൽ പിന്തുണയുമായെത്തിയ കർഷകർ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ

കർഷകർ അല്ലാത്തവരും സമരവേദിയിൽ എത്തിയിട്ടുണ്ട്. വൈകിട്ട് 7ന് നടക്കുന്ന മെഴുകുതിരി പ്രതിഷേധത്തിൽ കർഷകരും തൊഴിലാളികളും വിദ്യാർഥികളും ഉൾപ്പെടെ പങ്കാളിയാകുമെന്നു താരങ്ങൾ പറഞ്ഞു. കൂടുതൽ പേരുടെ പിന്തുണ തേടിയാണ് നാട്ടുകൂട്ടം മാതൃകയിൽ ഖാപ് മഹാപഞ്ചായത്ത് നടത്തുന്നത്. ത്രിക്രി അതിർത്തിയിൽ വച്ച് കർഷകരുടെ ഒരു സംഘത്തെ പൊലീസ് തടഞ്ഞു. കൂടുതൽ കർഷകർ ഡൽഹിയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങിയതോടെ ‍ഡൽഹി–യുപി അതിർത്തിയിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ടെന്നാണ് വിവരം.

ഡൽഹി ജന്തർമന്തറിൽ ഗുസ്തി താരങ്ങളുടെ സമരപന്തലിൽ പിന്തുണയുമായെത്തിയ  കർഷകർക്കൊപ്പം എത്തിയ മുതിർന്ന വനിത. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ

ഡൽഹി ജന്തർമന്തറിൽ ഗുസ്തി താരങ്ങളുടെ സമരപന്തലിൽ പിന്തുണയുമായെത്തിയ  കർഷകർക്കു നന്ദി പറയുന്ന സാക്ഷി മാലിക്കും  വിനേഷ് ഫോഗട്ടും.  ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ

∙ സമരം എന്തിന്?

ഗുസ്തി താരങ്ങളുടെ ലൈംഗിക ചൂഷണ പരാതിയുടെ അടിസ്ഥാനത്തിൽ ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷൻ ശരണിനെ അറസ്റ്റ് ചെയ്യണമെന്നും സ്ഥാനത്തുനിന്നു നീക്കണമെന്നും ആവശ്യപ്പെട്ട് ബജ്‌രംഗ് പുനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക് ഉൾപ്പെടെയുള്ള ഗുസ്തി താരങ്ങൾ കഴിഞ്ഞ പത്തുദിവസമായി ജന്തർ മന്തറിൽ പ്രതിഷേധത്തിലാണ്. ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്ത് ജയിലിൽ ഇടാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ഗുസ്തി താരങ്ങൾ. എന്നാൽ താരങ്ങളുടെ ആരോപണം തെറ്റാണെന്ന നിലപാടിലാണ് ബ്രിജ് ഭുഷൻ.

ഡൽഹി ജന്തർമന്തറിൽ ഗുസ്തി താരങ്ങളുടെ സമരപന്തലിൽ പിന്തുണയുമായെത്തിയ  കർഷകർക്കൊപ്പം കാത്തിരിക്കുന്ന പൊലീസ് സംഘം. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
ഡൽഹി ജന്തർമന്തറിൽ ഗുസ്തി താരങ്ങളുടെ സമരപന്തലിൽ പിന്തുണയുമായെത്തിയ കർഷകർക്കൊപ്പം കാത്തിരിക്കുന്ന പൊലീസ് സംഘം. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
ഡൽഹി ജന്തർമന്തറിൽ ഗുസ്തി താരങ്ങളുടെ സമരപന്തലിൽ പിന്തുണയുമായെത്തിയ  കർഷകർ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
ഡൽഹി ജന്തർമന്തറിൽ ഗുസ്തി താരങ്ങളുടെ സമരപന്തലിൽ പിന്തുണയുമായെത്തിയ കർഷകർ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
ഡൽഹി ജന്തർമന്തറിൽ ഗുസ്തി താരങ്ങളുടെ സമരപന്തലിൽ പിന്തുണയുമായെത്തിയ  കർഷകർ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
ഡൽഹി ജന്തർമന്തറിൽ ഗുസ്തി താരങ്ങളുടെ സമരപന്തലിൽ പിന്തുണയുമായെത്തിയ കർഷകർ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
ഡൽഹി ജന്തർമന്തറിൽ നടക്കുന്ന ഗുസ്തി താരങ്ങളുടെ സമരപന്തലിൽ നിന്ന് പൊലീസിനൊപ്പം പോകുന്ന ബജ്‌രംഗ് പുനിയക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിക്കുന്നയാളെ പിന്തിരിപ്പിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ

ശബ്ദമുയർത്താൻ: ഡൽഹി ജന്തർമന്തറിൽ നടക്കുന്ന ഗുസ്തി താരങ്ങളുടെ സമരപന്തലിലെ മാധ്യമ സമ്മേളനത്തിൽ സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്‌രംഗ് പുനിയ എന്നിവർ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ

ഗുസ്തി ഇവിടെ വേണ്ട: ഡൽഹി ജന്തർമന്തറിൽ നടക്കുന്ന ഗുസ്തി താരങ്ങളുടെ സമരത്തിനു പിന്തുണക്കെത്തിയവർ റോഡിൽ ഷീറ്റ് വിരിച്ചുറങ്ങുമ്പോൾ കടിപിടികൂടിയെത്തിയ തെരുവുനായ്ക്കളെ ചെരുപ്പെറിഞ്ഞ് ഓടിക്കാൻ നോക്കുന്നയാൾ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ

English Summary: Wrestlers protest LIVE: Security beefed up at Jantar Mantar, farmers reaching to the spot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com